മണിക്ക് സര്‍ക്കാരിനെതിരെയുണ്ടായ ആക്രമണം; ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി; അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം – Kairalinewsonline.com
DontMiss

മണിക്ക് സര്‍ക്കാരിനെതിരെയുണ്ടായ ആക്രമണം; ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി; അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം

ഞങ്ങള്‍ ഈ ആക്രമണത്തില്‍ അപലപിക്കുന്നു

തിരുവനന്തപുരം: ത്രിപുര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ മണിക്ക് സര്‍ക്കാരിനെതിരെയുണ്ടായ സംഘപരിവാര്‍ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രി പിണറായിയുടെ വാക്കുകള്‍:

ത്രിപുരയിലെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിഐപിഎം നേതാവുമായ മാണിക് സര്‍ക്കാരിനെ ആക്രമിച്ചെന്നറിയുന്നത് ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ഈ രാജ്യത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് മാണിക് സര്‍ക്കാര്‍. ഞങ്ങള്‍ ഈ ആക്രമണത്തില്‍ അപലപിക്കുന്നു. ഈ ആക്രമണം നടത്തിയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും, അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

കഴിഞ്ഞദിവസമായിരുന്നു സംഭവം.

അഗര്‍ത്തലക്കടുത്ത് ഒക്ടോബര്‍ വിപ്ലവ അനുസ്മരണ പരിപാടിയില്‍ സംസാരിച്ച് മടങ്ങവേ അദ്ദേഹത്തെ ബിജെപി സംഘം ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് രസ്തര്‍ മാഥയിലെ പാര്‍ടി ഓഫീസില്‍ അദ്ദേഹത്തെയും സംഘത്തെയും മണിക്കൂറുകളോളം തടഞ്ഞുവച്ചു. ഒടുവില്‍ പൊലീസെത്തിയാണ് മണിക്ക് സര്‍ക്കാരിന് അഗര്‍ത്തലയിലേക്ക് പോകാന്‍ സുരക്ഷയൊരുക്കിയത്.

മണിക് സര്‍ക്കാരിന് സുരക്ഷാ കവചമൊരുക്കിയ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ വാഹനങ്ങളും അടിച്ചുതകര്‍ത്തു.

To Top