കുവൈറ്റ് മഴ; വിസ പുതുക്കാന്‍ കഴിയാതിരുന്ന പ്രവാസികളില്‍ നിന്നും പിഴ ഈടാക്കില്ലെന്ന് സര്‍ക്കാര്‍

കുവൈറ്റില്‍ കഴിഞ്ഞ ദിവസങ്ങിലുണ്ടായ മഴക്കെടുതിയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയായതിനാല്‍ വിസ പുതുക്കാന്‍ കഴിയാതിരുന്ന പ്രവാസികളില്‍ നിന്നും അന്നേ ദിവസങ്ങളിലെ പിഴ ഈടാക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇന്ന് വരെയുള്ള കാലയളവില്‍ വിസ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഇക്കാലയളവില്‍ വിസാ കാലാവധി കഴിഞ്ഞു നാട്ടിലേക്ക് പോകാനിരുന്നവരോടും പിഴ ഈടാക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ നാളെമുതല്‍ പതിവുപോലെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും അറീയിപ്പില്‍ പറഞ്ഞു.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍, ബംഗ്ലാദേശി സ്വദേശികളുടെ വിസ പുതുക്കുന്നതിന് നിര്‍ബന്ധമായും വിരലടയാളം വേണമെന്നും ആഭ്യന്തരമന്ത്രാലയം മറ്റൊരു അറിയിപ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News