അയ്യപ്പഭക്തരുടെ വാഹനം തടഞ്ഞും ബിജെപിയുടെ അഴിഞ്ഞാട്ടം; ആക്രമണം ഭയന്ന്, അതിര്‍ത്തിപ്രദേശങ്ങളില്‍ യാത്ര അവസാനിപ്പിച്ച് ഭക്തര്‍

തിരുവനന്തപുരം: റോഡ് ഉപരോധസമരത്തിന്റെ മറവില്‍ അയ്യപ്പഭക്തരുടെ വാഹനം തടഞ്ഞും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം.

കാസര്‍ഗോഡ് നടന്ന ഉപരോധത്തിലാണ് അയ്യപ്പഭക്തരുടെ വാഹനം ഒരുസംഘം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. മണിക്കൂറുകള്‍ക്ക് ശേഷം സമാന്തര പാതയിലൂടെയാണ് ഭക്തരുടെ വാഹനം കടത്തിവിട്ടത്.

കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെയും കല്ലേറുണ്ടായി. കോട്ടയത്തുനിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് അക്രമിക്കപ്പെട്ടത്. കല്ലേറില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഇന്നു പുലര്‍ച്ചയോടെയായിരുന്നു സംഭവം.

തിരുവനന്തപുരം നെയ്യാറ്റിന്‍കര ബിജെപിക്കാര്‍ പൊലീസ് വീഡിയോഗ്രാഫറെ ആക്രമിക്കാനും ശ്രമിച്ചു.

അതേസമയം, ബിജെപിയുടെ ആക്രമണം ഭയന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ നിരവധി വാഹനങ്ങള്‍ ഒതുക്കിയിട്ടിരിക്കുകയാണ്. ഇതില്‍ അയ്യപ്പഭക്തര്‍ സഞ്ചരിക്കുന്ന വാഹനങ്ങളുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here