പ്രായത്തിലെന്ത് കാര്യം; ഇന്‍സ്റ്റഗ്രാം പ്രണയം 21കാരന് സമ്മാനിച്ചത് 41കാരിയെ – Kairalinewsonline.com
DontMiss

പ്രായത്തിലെന്ത് കാര്യം; ഇന്‍സ്റ്റഗ്രാം പ്രണയം 21കാരന് സമ്മാനിച്ചത് 41കാരിയെ

ഇതോടെയാണ് ഇരുവരും വിവാഹിതരാകുവാന്‍ തീരുമാനിച്ചത്.

പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള സിയാല്‍കോട്ടിലെ റായ്പൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ബി. കോം വിദ്യാര്‍ഥിയായ കാഷിഷ് അലിക്ക് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചത് അമേരിക്കന്‍ വധുവിനെ. കാഷിഷിന് പ്രായം 21 മാത്രം.

വധുവായ മരിയ ഹെലനാ അബ്രാംസിന്റെ പ്രായം 41. കാലിഫോര്‍ണിയയിലെ റെയ്കി മാസ്റ്ററും ഡ്രൈവറും നായ പരിശീലകയുമാണ് വധു മരിയ ഹെലെനാ അബ്രാംസ്.

പത്ത് മാസങ്ങള്‍ക്കു മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായ ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. ഇതോടെയാണ് ഇരുവരും വിവാഹിതരാകുവാന്‍ തീരുമാനിച്ചത്.

സിയാല്‍കോട്ടിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞ ദിവസം നടന്ന ചെറിയ ചടങ്ങില്‍ ഇരുവരും വിവാഹിതരായി. വിവാഹത്തിന് കാഷിഷിന് ഒരു നിബന്ധന മാത്രം.

വധു ഇസ്ലാം മതം സ്വീകരിക്കണം. കാഷിഷിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച മരിയ ഇസ്ലാം മത വിശ്വാസിയായി മാറി. കാഷിഷ് തന്നെ ഭ്രമിപ്പിക്കുന്നു, സന്തോഷവതിയാക്കുന്നു എന്നായിരുന്നു പ്രായവ്യതാസത്തെക്കുറിച്ച് ചോദിക്കുന്നവരോട് മരിയയുടെ പ്രതികരണം.

വിവാഹ ശേഷം തങ്ങള്‍ ജീവിക്കുന്നത് പാക്കിസ്ഥാനിലാണോ അമേരിക്കയിലാണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് മരിയ പറഞ്ഞു. ഒന്നിച്ച് ജീവിക്കുന്ന കാലത്ത് പാകിസ്ഥാനോ അമേരിക്കയോ എന്നത് പ്രസക്തമല്ലെന്നും മരിയ പറയുന്നു.

 

View this post on Instagram

 

New bride Maria Helena takes the media’s questions after her wedding to Sialkot resident Kashif Ali.

A post shared by IMAGES (@dawn_images) on

To Top