കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ഐ.ടി.ഐ കളിലും എസ്.എഫ്.ഐ ക്ക് മിന്നുന്ന വിജയം

കോഴിക്കോട് ജില്ലയിലെ ഐ.ടി.ഐ കളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മിന്നുന്ന വിജയം. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കുന്ദമംഗലം ഐ.ടി.ഐ തിരികെ പിടിച്ച് ജില്ലയിലെ മുഴുവന്‍ ഐ.ടി.ഐകളിലും എസ്.എഫ്.ഐ വിജയിച്ചു.

മാളിക്കടവ്, കൊയിലാണ്ടി, ബേപ്പൂര്‍, തിരുവമ്പാടി, മണിയൂര്‍, വില്ല്യാപ്പള്ളി, പേരാമ്പ്ര, കുന്ദമംഗലം എന്നീ ഐ.ടി.ഐ കളില്‍ പോള്‍ ചെയ്ത വോട്ടിന്‍റെ ബഹുഭൂരിഭാഗവും കരസ്ഥമാക്കിയാണ് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

കൊടുവള്ളി, വളയം, നരിപ്പറ്റ ഐ.ടി.ഐകളില്‍ എസ്.എഫ്.ഐ നേരത്തെതന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വര്‍ഗ്ഗീയ – കുപ്രചരണങ്ങളെ തള്ളിക്കളഞ്ഞ് എസ്.എഫ്.ഐക്ക് ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളേയും എസ്.എഫ്.ഐ ജില്ല സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News