ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ ബിജെപിയുടെ പ്രതിഷേധയോഗത്തിനിടെയാണ് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയെ ചവിട്ടി കടലിലെറിയുമെന്ന് പ്രസംഗിച്ചത്.

സമരത്തിനിടെ ചിലരുടെ ഭീഷണിയൊക്കെ കേട്ടു എനിക്കതില്‍ പ്രത്യേകിച്ചൊന്നും പറയാനില്ല പക്ഷെ ചവിട്ടാന്‍ ഇപ്പോള്‍ ഉള്ള കാലിന്‍റെ ബലം പോര.

ഈ ശരീരം ചവിട്ടുകൊള്ളാത്ത ശരീരമല്ല ഒരുപാട് ചവിട്ടുകള്‍ കൊണ്ടിട്ടുണ്ട് അതും ബൂട്ടിട്ട കാലുകള്‍ കൊണ്ട്. അതുകൊണ്ട് തല്‍ക്കാലം ഒരു വൈക്കോല്‍ പ്രതിമയുണ്ടാക്കി ആഗ്രഹം തീര്‍ക്കാം എന്നല്ലാരെ വേറെ രക്ഷയൊന്നും ഇല്ല.

അതിനപ്പുറമൊന്നും ഒരു ഭീഷണിക്കും വകവച്ചുകൊടുക്കുന്നവനല്ല താനെന്നെങ്കിലും എന്‍ രാധാകൃഷ്ണന്‍ മനസിലാക്കേണ്ടിയിരിക്കുന്നു.