യുഎഇയിലേക്ക് ജോലിക്കെത്തുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ ഉത്തരവുമായി വിദേശകാര്യ മന്ത്രാലയം

യുഎഇയിലേക്ക് ജോലിക്കെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ജനുവരി 1 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്.

തൊഴില്‍ വിസയില്‍ യുഎഇയിലേക്ക് എത്തുന്ന ഇന്ത്യക്കാര്‍ക്കാണ് ഈ നിയമം ബാധകമാവുക. തൊഴില്‍ തേടി എത്തുന്നവര്‍ ഇന്ത്യാ ഗവണ്‍മെന്റ് റിക്രൂട്ടിംഗ് പോര്‍ട്ടലുമായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം എന്നാണ് പുതിയ ഉത്തരവ്.

യുഎഇ വിദേശകാര്യ മന്ത്രാലയമാണ് നിയമം നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്തത്. മനുഷ്യക്കടത്ത്, അനധികൃത കുടിയേറ്റം, തൊഴില്‍ ചൂഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുവാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു കര്‍ശനമാക്കുന്നതെന്നുമാണ് വിശദീകരണം.

എമിഗ്രേഷന്‍ ചെക്ക് റിക്യുയേര്‍ഡ് വിഭാഗത്തില്‍പ്പെടുന്ന പ്രവാസികള്‍ക്ക് ഇത്തരത്തിലൊരു 2015-ല്‍ നിയമം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നോണ്‍ എമിഗ്രേഷന്‍ ചെക്ക് റിക്യുയേര്‍ഡ് വിഭാഗത്തില്‍പ്പെടുന്ന പ്രവാസികള്‍ക്ക് കൂടി ബാധകമാകുകയാണിപ്പോള്‍.

ഇതോടുകൂടി യുഎഇ ഉള്‍പ്പടെ 18 വിദേശരാജ്യങ്ങളിലേക്ക് തൊഴിലിനായി പോകുന്നതിന് മുന്‍പ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുകയാണ് ഇന്ത്യ.

നോണ്‍ എമിഗ്രേഷന്‍ ചെക്ക് റിക്യുയേര്‍ഡ് വിഭാഗത്തില്‍പ്പെടുന്ന പ്രവാസികള്‍ www.emigrate.gov.in എന്ന വെബ്‌സൈറ്റിലൂടെയായിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്.

രജിസ്‌ട്രേഷന് ശേഷം അപേക്ഷകന് ഇമെയില്‍, എസ്എംഎസ് മുഖേനെ ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കും. വിമാന യാത്രയ്ക്ക് മുന്‍പ് ഇതിന്റെ പകര്‍പ്പ് വിമാനത്താവളത്തില്‍ കാണിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here