‘വിലക്കില്ല, നിങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പോകാം’; പൊലീസ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും യുഡിഎഫിന്റെ സമരനാടകം; ഒടുവില്‍ അപഹാസ്യരായി ഉപരോധം അവസാനിപ്പിച്ചു

പത്തനംതിട്ട: നിലയ്ക്കലില്‍ സമരനാടകവുമായി യുഡിഎഫ് നേതാക്കള്‍.

സംഘത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകള്‍ക്കും സന്നിധാനത്തേക്ക് പോകാമെന്ന് പൊലീസ് പറഞ്ഞിട്ടും നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എല്ലാവര്‍ക്കും ഒരു പ്രശ്‌നവുമില്ലാതെ മുന്നോട്ടുപോകാമെന്ന് എസ്പി യതീഷ് ചന്ദ്ര ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത് കേള്‍ക്കാതെ മനഃപൂര്‍വം റോഡ് ഉപരോധത്തിലേക്ക് നേതാക്കള്‍ നീങ്ങുകയായിരുന്നു. തങ്ങള്‍ 144 ലംഘിക്കുന്നു എന്ന് പറഞ്ഞ് നിലയ്ക്കല്‍ ബേസ് ക്യാംപിലേക്ക് പോകുന്ന റോഡില്‍ കുത്തിയിരുന്നു. ഇതോടെ നിരവധി തീര്‍ത്ഥാടകരും കുടുങ്ങിക്കിടന്നു.

രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, പിജെ ജോസഫ്, എംകെ മുനീര്‍ തുടങ്ങിയ നേതാക്കളാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്.

തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കണമെന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ ആവശ്യം. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്യുന്നില്ലെന്നും പ്രശ്നക്കാരെ മാത്രമേ തടയൂ എന്നും പൊലീസ് അറിയിച്ചു.

ഇതോടെ അപഹാസ്യരായ നേതാക്കള്‍ ഉപരോധം അവസാനിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here