ക്രുനാല്‍ പാണ്ഡ്യ ടീമില്‍; ഇന്ത്യ-ഓസീസ് ആദ്യ ട്വന്‍റി-20 നാളെ

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിന് നാളെ ബ്രിസ്ബേനില്‍ നടക്കുന്ന ട്വന്‍റി-20 മത്സരത്തോടെ തുടക്കം. മൽസരത്തിനു വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലൂടെ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ ക്രുനാല്‍ പാണ്ഡ്യയെ അടങ്ങുന്ന 12 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, വാഷിങ്ടൻ സുന്ദർ, ഉമേഷ് യാദവ് എന്നിവരാണ് പുറത്തായത്.

വിരാട് കോഹ്‍ലി നയിക്കുന്ന ടീമിൽ രോഹിത് ശർമ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ് എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍.

മൂന്ന് ട്വന്‍റി-20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അടുത്ത മാസം ആറിന് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കും. രണ്ട് ഏകദിന മത്സരങ്ങളും പരമ്പരയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here