‘പറന്നുയരാൻ വടക്കൻ കേരളം’; കൈരളി ടി വി കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാര്‍ ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട വ്യവസായ മുന്നേറ്റത്തിന് ആവശ്യമായ എല്ലാ എല്ലാ സൗകര്യവും സർക്കാർ ഒരുക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.

കൈരളി ടി വി കണ്ണൂരിൽ സംഘടിപ്പിച്ച പറന്നുയരാൻ വടക്കൻ കേരളം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ.

കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട വടക്കൻ മലബാറിന്റെ വികസന സാധ്യതകളാണ് പറന്നുയരാൻ വടക്കൻ കേരളം എന്ന പരിപാടിയിൽ ചർച്ചയായത്.

പ്രമുഖ വ്യക്തിത്വങ്ങളുടെ സാനിധ്യം കൊണ്ട് പ്രൗഢ ഗംഭീരമായിരുന്നു കൈരളി ടി വി ഒരുക്കിയ പറന്നുയരാൻ വടക്കൻ മലബാർ എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങ്.

കൈരളി ടി വി എം ഡി ജോൺ ബ്രിട്ടാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു.

വിമാനത്താവളത്തിന് അനുബന്ധമായി അടിസ്ഥാന സൗകര്യ വികസനം യുദ്ധകാല അടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നതെന്ന് ഇ പി ജയരാജൻ പറഞ്ഞു.

കണ്ണൂർ വടക്കൻ മലബാറിന്റെ വ്യവസായ മുന്നേറ്റത്തിന് എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ വിശിഷ്ട അതിഥിയായി പങ്കെടുത്ത മലയാളികളുടെ പ്രിയ എഴുത്തുകാരൻ ടി പദ്മനാഭനെ കൈരളി ടി വി ആദരിച്ചു.

കിയാൽ എം ഡി വി തുളസീദാസ് മുഖ്യ അതിഥിയായി.മന്ത്രിമാരായ എ കെ ശശീന്ദ്രൻ,കടന്നപ്പള്ളി രാമചന്ദ്രൻ,എം പി മാരായ പി കെ ശ്രീമതി ടീച്ചർ,കെ കെ രാഗേഷ്,സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ,ഡി സി സി അധ്യക്ഷൻ സതീശൻ

പാച്ചേനി,നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് വിനോദ് നാരായണൻ,കൈരളി ടി വി ന്യൂസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ വിവിധ മേഖലളിൽ നിന്നുള്ളവർ വടക്കൻ മലബാറിന്റെ വികസനത്തിനായുള്ള നൂതന ആശയങ്ങൾ അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News