ന്യൂനമര്‍ദം: സംസ്ഥാനത്ത് പരക്കെ കനത്തമ‍ഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമർദത്തെ തുടർന്ന്‌ സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്തമഴ തുടങ്ങി. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് പുതുതായി രൂപംകൊണ്ട ന്യൂനമർദം അതിന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എറണാകുളം ജില്ലയിൽ രാവിലെ മുതൽ കനത്തമഴയുണ്ട്‌. മഴ സാധ്യത കണക്കിലെടുത്ത്‌ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ബുധനാഴ‌്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

തെക്ക‌് കിഴക്കൻ അറബിക്കടലിൽനിന്നുള്ള കാറ്റിന്റെ പാത്തിയും ന്യുനമർദ്ത്തിനൊപ്പം ചേരുമ്പോൾ മഴ കുടതൽ ശക്‌തമാകാനാണ്‌ സാധ്യത. സംസ്‌ഥാനത്തിന്റെ തീരമേഖലയിൽ അടക്കം കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട‌്.

ന്യൂനമർദത്തെ തുടർന്ന‌് വ്യാഴാഴ‌്ച രാവിലെ വരെ കേരളത്തിൽ വ്യാപകമഴ ലഭിക്കുമെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News