അയോഗ്യനാക്കിയ നടപടി അടിയന്തരമായി പരിഗണിക്കണമെന്ന കെഎം ഷാജിയുടെ ആവശ്യം സുപ്രീംകോടതി തള്ളി; ഷാജിക്ക് സഭാ നടപടികളില്‍ പങ്കെടുക്കാം, ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ല

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ വേഗത്തില്‍ പരിഗണിക്കണമെന്ന കെഎം ഷാജിയുടെ ആവശ്യം സുപ്രീം കോടതി തള്ളി.

എന്നാല്‍ ഇത്തരം കേസുകളില്‍ എം.എല്‍.എയ്ക്ക് സഭാ നടപടികളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാറുണ്ടെന്നും കേസ് പരിഗണിക്കുമ്പോള്‍ അങ്ങനെ ഉത്തരവ് നല്‍കുമെന്നും ചീഫ് ജസ്റ്റിസ് വാക്കാല്‍ പരാമര്‍ശിച്ചു. വിധിക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കാനിക്കും.

അഴീക്കോട് തിരഞ്ഞെടുപ്പ് റദ്ധാക്കി ആറു വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിച്ച ഹൈക്കോടതി വിധിക്ക് എതിരെ നല്‍കിയ അപ്പീല്‍ കെഎം ഷാജിയുടെ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

വിധിക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കാന്‍ ഇരിക്കെ അപ്പീല്‍ അടിയന്തരമായി പരിഗണിക്കണമെന്നും സ്റ്റേ അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തള്ളി.സാധാരണ ക്രമത്തില്‍ മാത്രമേ ഹര്‍ജി പരിഗണിക്കാന്‍ ആകൂവെന്ന് കോടതി വ്യക്തമാക്കി.

വിധിക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നാളെ അവസാനിക്കാനിക്കുന്ന സാഹചര്യത്തില്‍ കോടതിയുടെ ഈ നിലപാട് ഷാജിക്ക് തിരിച്ചടിയായി. എന്നാല്‍ , സാധാരണ ഇത്തരം തിരഞ്ഞെടുപ്പ് ഹര്ജികളില്‍ അംഗങ്ങളെ നിയമസഭാ നടപടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കാറുണ്ടെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു.

പക്ഷേ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ ആകില്ല. ഇങ്ങനെയൊരു ഉത്തരവ് ഹര്‍ജി പരിഗണിക്കുമ്പോള്‍ ഈ കേസിലും പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയില്ല.

ഉത്തരവ് വേണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ സ്റ്റേ യുടെ ബലത്തില്‍എംഎല്‍എയായിരിക്കാന്‍ ആണോ ഉദ്ദേശം എന്നായിരുന്നു കോടതിയുടെ ചോദ്യം. തിങ്കളാഴ്ച വീണ്ടും സുപ്രീം കോടതിയേ സമീപിക്കുമെന്ന് കെഎം ഷാജി പ്രതികരിച്ചു.

അടുത്ത ആഴ്ച്ച കേസ് കോടതിയുടെ പരിഗണനയ്ക്ക് എത്തിക്കാനാണ് ഷാജിയുടെ അഭിഭാഷകരുടെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News