കണ്ണൂര്‍ വിമാനത്താവള മേഖലയിലെ കാര്‍ഷികഉത്പാദനം വര്‍ധിപ്പിച്ച്, വിദേശമാര്‍ക്കറ്റുകളില്‍ ഇടം നേടാനുള്ള പദ്ധതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട വ്യവസായ മുന്നേറ്റത്തിന് ആവശ്യമായ എല്ലാ എല്ലാ സൗകര്യവും സംസ്ഥാനസര്‍ക്കാര്‍ ഒരുക്കുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍.

കൈരളി ടിവി കണ്ണൂരില്‍ സംഘടിപ്പിച്ച പറന്നുയരാന്‍ വടക്കന്‍ കേരളം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇപി ജയരാജന്‍.

വിമാനത്താവളം സ്ഥിതി ചെയ്യുന്നത് കാര്‍ഷികപ്രാധാന്യമുള്ള പ്രദേശങ്ങളിലാണെന്നും മേഖലയിലെ കാര്‍ഷികഉത്പാദനം വര്‍ധിപ്പിച്ച് വിദേശമാര്‍ക്കറ്റുകളില്‍ ഇടം നേടാനുള്ള പദ്ധതികള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിന് അനുബന്ധമായി അടിസ്ഥാന സൗകര്യ വികസനം യുദ്ധകാല അടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News