ശബരിമലയുടെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; കലാപമുണ്ടാക്കുകയും ഭക്തരെ തടയുകയും ചെയ്തവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്; പൊലീസ് നടപടി ശരിയായ ദിശയില്‍ തന്നെ

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തര്‍ക്ക് തടസംകൂടാതെ ദര്‍ശനം നടത്താനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ശബരിമലയുടെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് അധികാരമുണ്ട്. കലാപമുണ്ടാക്കുകയും ഭക്തരെ തടയുകയും ചെയ്തവര്‍ക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ പൊലീസ് നടപടി ശരിയായ ദിശയില്‍ തന്നെയാണെന്നും സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ഹൈക്കോടതി അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറുകാരാണ് യഥാര്‍ത്ഥ ഭക്തരെ തടയുകയും ആക്രമിക്കുകയും ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രിയോട് പൊലീസ് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നുx ഭക്തരെ കലാപകാരികളില്‍ നിന്ന രക്ഷിക്കുകയാണ് പൊലീസ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജാതി പറഞ്ഞ് പൊലീസില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചു. കെ സുരേന്ദ്രന്റെ ചെയ്തികളുടെ നടപടികളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News