ബനാന ചായയെക്കുറിച്ച് കേട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ കേട്ടോളൂ; ഉറക്കത്തിന് ബെസ്റ്റാണ്

ഇതാ മലയാളികള്‍ക്ക് പരീക്ഷിക്കാന്‍ പുതിയൊരു ചായ കൂടി. ബനാന ടീ. ഉറക്കമില്ലായമയക്ക് പരിഹാരമാകാന്‍ പരീക്ഷിക്കാവുന്ന ഒന്നാണ് ബനാന ടീ.

നമ്മുടെ വീടുകളില്‍ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ബനാന ടീ. വാഴപ്പഴം, വെള്ളം, കറുവപ്പട്ട തോല്‍ എന്നിവയാണ് ബനാന ടീ തയാറാക്കുന്നതിനുള്ള അവശ്യ ചേരുവകള്‍. ഇനി ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. വാഴപ്പഴം ഒരു പാത്രത്തിലെടുത്ത് വെള്ളമൊഴിച്ച് തിളപ്പിക്കുക.

ശേഷം ഈ വെള്ളം ഒരു പാത്രത്തിലേക്ക് ഊറ്റിയെടുത്ത് അരിപ്പ കൊണ്ട് അരിച്ച് ചൂടോടെ കുടിക്കുക. നല്ല ഫലം കിട്ടാന്‍ തിളപ്പിച്ച വാഴപ്പഴം തോലോടുകൂടി കഴിക്കാം.

രാത്രി കിടക്കുന്നതിന് മുമ്പായി ഇത് കുടിക്കുക. വാഴപ്പഴത്തിന്‍റെ തോലാണ് നമുക്ക് ഉറക്കം നല്‍കാന്‍ സഹായിക്കുന്നത്. വാഴപ്പഴത്തിന്‍റെ തോലില്‍ വലിയ അളവില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെയും മനസ്സിനെയും ശാന്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here