ജാവയെ കാത്ത് പ്രതീക്ഷയോടെ ആരാധകര്‍; ബുക്കിംഗിനായി ചെയ്യേണ്ടത്

ആരാധകരെ കൊതിപ്പിച്ച് രണ്ട് പതിറ്റാണ്ടിനു ശേഷം തിരികെയെത്തുന്ന ജാവയെ സ്വന്തമാക്കാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ ജാവ ബൈക്കുകള്‍ എവിടെ നിന്നാണ് വാങ്ങേണ്ടത് എന്ന് തപ്പി നടക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. നിലവില്‍ ഡീലര്‍ഷിപ്പില്‍ ചെന്നു ബൈക്കു ബുക്ക് ചെയ്യാന്‍ ക‍ഴിയില്ല.

എന്നാല്‍ ഇന്ത്യയില്‍ 105 ഡീലര്‍ഷിപ്പുകള്‍ തുറക്കുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഇതില്‍ 64 ഡീലര്‍ഷിപ്പുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡിസംബര്‍ അഞ്ചു മുതലാകും ഡീലര്‍ഷിപ്പുകള്‍ തുടങ്ങുക. ആദ്യഘട്ടത്തില്‍ മുംബൈ, ദില്ലി, ഹൈദരാബാദ്, പുനെ നഗരങ്ങളിലാണ് ഇത് തുടങ്ങുക.

രണ്ടാംഘട്ടത്തില്‍ ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളിലേക്കും പുതിയ ഡീലര്‍ഷിപ്പുകള്‍ ജാവ സ്ഥാപിക്കും. ബെംഗളൂരുവില്‍ അഞ്ചും ചെന്നൈയില്‍ നാലും ഡീലര്‍ഷിപ്പുകള്‍ തുടങ്ങും. മൂന്നു പുത്തന്‍ ക്ലാസിക് ബൈക്കുകളാണ് ജാവ ഇറക്കുന്നത്.

ജാവ, ജാവ ഫോര്‍ട്ടി ടു, പെറാക്ക്; മൂന്നു മോഡലുകള്‍ക്കും പഴയകാല ജാവ ബൈക്കുകളുടെ അതേ രൂപം, അതേ തനിമ. മഹീന്ദ്രയുടെ ഉമടസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനിയാണ് വിപണിയില്‍ ജാവ ബൈക്കുകള്‍ വില്‍ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here