രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ ഇന്ന് അയോധ്യയില്‍

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യമുന്നയിച്ച്, ശിവസേന നടത്തുന്ന ചലോ അയോധ്യ പരിപാടിയുടെ ഭാഗമായി ഇന്ന് ഉദ്ധവ് താക്കറെ അയോധ്യയില്‍ . വി.എച്ച്.പിയും ആര്‍എസ്എസും പ്രത്യേകം പ്രതിഷേധ പ്രകടനങ്ങള്‍ നാളെ നടത്തും.

അയോധ്യയില്‍ അതീവ സുരക്ഷ ഒരുക്കി. പ്രകടത്തില്‍ പങ്കെടുക്കാന്‍ വന്‍ തോതില്‍ ശിവസേന,വിഎച്ച്പി,ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അയോധ്യയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗിയ അന്തരീക്ഷം രാജ്യത്ത് സൃഷ്ട്ടിക്കാനാണ് ശ്രമം.

ചലോ അയോധ്യ മുദ്രാവാക്യവുമായി ശിവസേന,ആദ്യ ക്ഷേത്രം പിന്നീട് സര്‍ക്കാര്‍ മുദ്രാവാക്യവുമായി വി.എച്ച്.പിയും ആര്‍.എസ്.എസും. അയോധ്യയില്‍ വീണ്ടും കനലുകളെരിയുകയാണ്.ഇന്നലെ രാത്രി മുതല്‍ വി.എച്ച്.പി,ശിവസേന പ്രവര്‍ത്തകര്‍ അയോധ്യയിലേയ്ക്ക് ഒഴുകി തുടങ്ങി. ചത്രപതി ശിവജിയുടെ ജന്മസ്ഥലത്ത് നിന്ന് ശേഖരിച്ച മണ്ണുമായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ എത്തും.
നയ ഗട്ടില്‍ ആരതി ഉഴിയുന്ന ഉദ്ധവ് താക്കറെ ശിവസേന പ്രവര്‍ത്തകരെ അഭിസംഭോധന ചെയ്ത് സംസാരിക്കും. നാളെ ഉച്ചയ്ക്ക് ഒരു മണിക്കാണ് പ്രകടനം.ഇതിന് മുമ്പ് രാമജന്മഭൂമി ഉദ്ധവ് സന്ദര്‍ശിക്കും.പതിനേഴ് മിനിറ്റുളില്‍ ബാബറി മസ്ജിദ് പൊളിച്ചവര്‍ക്ക് പതിറ്റാണ്ട് കഴിഞ്ഞിട്ടും ക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിഞ്ഞില്ലെന്ന വാചക കസര്‍ത്തോടെ പ്രകോപനത്തിന് കഴിഞ്ഞ ദിവസം ശിവസേന തുടക്കമിട്ടിടുണ്ട്.
ശിവസേനയുടെ നീക്കമറിഞ്ഞ വി.എച്ച്.പിയും ആര്‍.എസ്.എസും നാളെ അയോധ്യയില്‍ പ്രകടനം നടത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായ ക്ഷേത്ര നിര്‍മ്മാണത്തിനായി ശേഖരിച്ച കല്ലുമായാണ് വി.എച്ച്.പി വരവ്. സംഘര്‍ഷാവസ്ഥയിലേയ്ക്ക് അയോധ്യ കടക്കുകയാണ്.

ശിവസേനയുടെ പ്രകടനത്തിന് യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടുണ്ട്.പക്ഷെ വി.എച്ച്.പി,ആര്‍.എസ്.എസ് പ്രകടനത്തിന് പ്രശ്‌നമില്ല. എന്നാല്‍ സര്‍ക്കാര്‍ നടപടികളൊന്നും കാര്യമാക്കാതെയാണ് പ്രകടനങ്ങളെല്ലാം. പ്രശ്‌ന സാധ്യത മുന്നില്‍ കണ്ട് യുപിയിലെങ്ങും അതീവ സുരക്ഷ സജീകരണങ്ങളൊരുക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് വര്‍ഗിയ വിഷയങ്ങളും പ്രതിഷേധങ്ങളും എന്‍ഡിഎ കക്ഷികള്‍ പൊടിതട്ടിയെടുക്കുന്നത്. മതന്യൂനപക്ഷങ്ങളെ ഭിതിപ്പെടുത്താനും അവസരമൊരുക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News