അന്താരാഷ്ട്ര കമ്യൂണിസ്റ്റ്-തൊഴിലാളി പാര്‍ട്ടികളുടെ 20-ാം സമ്മേളനത്തിന് ഏതന്‍സില്‍ തുടക്കം

അന്താരാഷ്ട്ര കമ്യൂണിസ്റ്റ്-തൊഴിലാളി പാര്‍ടികളുടെ ഇരുപതാം സമ്മേളനത്തിന് ഏതന്‍സില്‍ തുടക്കമായി.

ബുധനാഴ്ച്ച ഏതന്‍സിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി ഓഫീസിന്റെ ഭാഗമായുള്ള ഓഡിറ്റോറിയത്തില്‍ അന്താരാഷ്ട്ര ഗാനാലാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.

ഗ്രീക്ക് പാര്‍ടിയുടെ ഇന്റെര്‍നാഷണല്‍ വിഭാഗത്തിന്റെ തലവന്‍ എലീസിയോസ് വാഗനസ് അദ്ധ്യക്ഷത വഹിച്ചു. 73രാജ്യങ്ങളില്‍ നിന്ന് 91 പാര്‍ട്ടികളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയില്‍ നിന്ന് സിപിഐഎം പ്രതിനിധികളായി പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും കേന്ദ്രകമ്മിറ്റിയംഗം അരുണ്‍ കുമാറും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ചില രാജ്യങ്ങളില്‍നിന്ന് ഒന്നിലധികം പാര്‍ട്ടികള്‍ക്ക് പ്രാതിനിദ്ധ്യമുണ്ട്. അല്‍ബേനിയ, അള്‍ജീരിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, അസര്‍ബജാന്‍, ബംഗ്ളാദേശ്, ബലാറുസ്, ബ്രസീല്‍, ബ്രിട്ടന്‍, ബള്‍ഗേറിയ, കാനഡ, ചൈന, ക്രോഷ്യ, ക്യൂബ, സൈപ്രസ്സ് തുടങ്ങിയരാജ്യങ്ങളില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിനേതാക്കള്‍ പ്രസംഗിച്ചു. ഗ്രീക്കു കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ പോരാട്ടചരിത്രം വരച്ചുകാട്ടുന്ന ലഘു ചലച്ചിത്രപ്രദര്‍ശനവും ഉണ്ടായിരുന്നു.

സമ്മേളനം 25 -ാംതീയതി റാലിയോടെ സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here