ഡബ്ല്യുസിസി ഹര്‍ജിയെ നിയമപരമായി നേരിടും; മോഹന്‍ലാല്‍

ഡബ്ല്യൂസിസിയുടെ ഹർജിയെ നിയമപരമായി നേരിടുമെന്ന് അമ്മ പ്രസിഡൻറ് മോഹൻലാൽ. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ രാവിലെ ആരംഭിച്ച യോഗത്തിൽ താരനിശ സംബന്ധിച്ച് മാത്രമാണ് ചർച്ചയെന്നും പ്രസിഡൻ്റ് മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം ഡബ്ല്യൂസിസി ഉന്നയിച്ച ആരോപണങ്ങൾ അമ്മ എക്സിക്യൂട്ടീവ് ചർച്ച ചെയ്തില്ല. ഡിസംബർ7 ന് അബുദാബിയിൽ നടക്കുന്ന താരനിശയിൽ ആഭ്യന്തര പരാതി പരിഹ‌ാര കമ്മിറ്റി വേണമെന്ന ആവശ്യവുമായാണ് ഡബ്ല്യൂസിസി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഡബ്ല്യുസിസിയുടെ ഈ ഹർജി നിയമപരമായി നേരിടാൻ ആണ് അമ്മയുടെ തീരുമാനം. മീറ്റു ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച ഡബ്ല്യുസിസിയുടെ പരാതികളൊന്നും തന്നെ ചർച്ച ചെയ്യാതെയാണ് അമ്മ എക്സിക്യൂട്ടീവ് പിരിഞ്ഞത്.

ഹൈക്കോടതിയിൽ ഡബ്ല്യൂസിസി സമർപ്പിച്ച ഹർജിക്ക് അഭിഭാഷകൻ മറുപടി നൽകുമെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നതിന് അടുത്തമാസം ആദ്യമാണ് ദുബായിൽ അമ്മ താരനിശ സംഘടിപ്പിക്കുന്നത്.

ഇതുസംബന്ധിച്ചാണ് യോഗം ചർച്ച ചെയ്തതെന്ന് അമ്മ ഭാരവാഹികൾ വ്യക്തമാക്കി. സംഘടനയ്ക്ക് സ്ഥിരമായൊരു ഓഫീസ് എന്ന കാര്യവും യോഗം ചർച്ച ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News