ലോക വനിത ബോക്‌സിംഗ് ചാംമ്പ്യന്‍ഷിപ്പ്; മേരി കോം ചാമ്പ്യന്‍

ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരികോമിന് സ്വര്‍ണം.

ഫൈനലില്‍ ഉക്രൈന്‍ താരത്തെയാണ് മേരി കോം പരാജയപ്പെടുത്തിയത്. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് തവണ സ്വര്‍ണം നേടുന്ന ആദ്യ വനിത താരം കൂടിയായി മേരി കോം.

48 കിലോ വിഭാഗം ക്വാര്‍ട്ടറില്‍ ചൈനയുടെ വു യുവിനെ തോല്‍പ്പിച്ച് സെമിയിലെത്തിയതോടെയാണ് മേരി കോം മെഡലുറപ്പിച്ചത്.

ചൈനീസ് താരത്തെ 5–0നാണ് മേരി കോം ഇടിച്ചിട്ടത്. അഞ്ച് വിധികര്‍ത്താകളും മേരിക്ക് അനുകൂലമായി പോയിന്റ് വിധിക്കുകയായിരുന്നു. ഉത്തരകൊറിയയുടെ കിം ഹിയൂങ്മിയെയാണ് സെമിയില്‍ ഇന്ത്യന്‍ താരം നേരിട്ടത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും മേരി കോം സ്വന്തമാക്കിയിരുന്നു. 2010ലാണ് മേരികോം അവസാനമായി ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ 51 കിലോയില്‍ മൂന്നാമതെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News