വിദേശത്ത് തൊഴിൽ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വിദേശത്ത് തൊഴിൽതേടി പോകുന്ന ഇന്ത്യക്കാർക്ക് അടുത്ത വര്‍ഷം മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. എന്നാല്‍ നിക്ഷേപക വിസയിലോ ആശ്രിത വിസയിലോ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിദേശത്ത് തൊഴിൽതേടി പോകുന്ന ഇന്ത്യക്കാർക്ക് അടുത്ത വര്‍ഷം മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി
കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 18 വിദേശ രാജ്യങ്ങളിൽ തൊഴിൽ വിസയിൽ പോകുന്ന ഇന്ത്യക്കാർക്ക് മാത്രമാണ് ആണ് ഈ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നത്.

ആറ് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ, അഫ്‌ഗാനിസ്ഥാൻ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, ലെബനാൻ, ലിബിയ, മലേഷ്യ, സുഡാൻ, തെക്കൻ സുഡാൻ, സിറിയ, തായ്‌ലന്റ്, യെമൻ, എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവരും രജിസ്റ്റര്‍ ചെയ്യണം.
നിലവിൽ വിദേശത്ത് തൊഴിൽ ചെയ്തുവരുന്നവർ ഇന്ത്യയിൽ വന്ന് മടങ്ങി പോകുന്നതിനു മുൻപ് ഇ-മൈഗ്രേറ്റ് പോർട്ടലിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിച്ചിരിക്കണം.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരെ 2019 ജനുവരി ഒന്നു മുതല്‍ വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചയക്കും. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷ ലക്ഷ്യമിട്ട് 2015ലാണ് ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ തുടങ്ങിയത്.

നിലവില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവരുടെ തൊഴില്‍ വിവരങ്ങള്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷമേ വിദേശത്ത് പോകാനാവൂ. വിദ്യാഭ്യാസം കുറഞ്ഞ ഇന്ത്യക്കാര്‍ വിദേശത്ത് ചൂഷണങ്ങള്‍ക്ക് ഇരയാവുന്നത് തടയാനായിരുന്നു ഇത്. ഇ-മൈഗ്രേറ്റ് വെബ്സൈറ്റിലെ ECNR Registration എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് വിവരങ്ങള്‍ നല്‍കേണ്ടത്. വിജയികരമായി ഇത് പൂര്‍ത്തീകരിച്ചാല്‍ എസ്.എം.എസ് വഴിയും ഇ-മെയില്‍ വഴിയും സന്ദേശം ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here