“ഇനിയും എന്റെ പിന്നാലെ ഒളിഞ്ഞ് നോക്കാന്‍ വന്നാല്‍ മീന്‍ വെള്ളം തലയില്‍ കമിഴ്ത്തും”; മാസ് മറുപടിയുമായി ഹനാന്‍

സ്റ്റാര്‍ ഹോട്ടലില്‍ പോയി ഹുക്ക വലിച്ചെന്ന പുതിയ വിവാദത്തിന് മാസ്സ് മറുപടിയുമായി ഹനാന്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഹുക്ക വിവാദത്തിന് ഹനാന്‍ മറുപടി നല്‍കിയത്.

“മീന്‍ വില്‍പ്പന നടത്തുന്നത് മോശം തൊ‍ഴിലല്ല . മീന്‍ വില്പന നടത്തിയാല്‍ പിന്നെ കാറില്‍ സഞ്ചരിക്കാന്‍ പാടില്ല. സ്റ്റാര്‍ ഹോട്ടലില്‍ പോകാന്‍ പാടില്ല. വിലപിടിപ്പുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്നും പറയുന്നത് ശരിയല്ല.

പല ജോലികള്‍ ചെയ്ത് അധ്വാനിച്ചാണ് ജീവിക്കുന്നതെന്ന്.  ആക്സിഡന്‍റിന് ശേഷം ആരോഗ്യം വീണ്ടെടുത്തത് മുതല്‍ ജോലികള്‍ ചെയ്ത് പോരുന്നു.  ഇനിയും തുടരും. സിനിമയില്‍ നിന്ന് അവസരം ലഭിച്ചിരുന്നു. ഇതിന്റെ ചര്‍ച്ചക്കായാണ് ഹോട്ടലിലേക്ക് പോയത്. മീന്‍ വില്‍പ്പനക്കാരിയായതുകൊണ്ട് ഹോട്ടല്‍ അയിത്തമാണെന്ന് പറയാനാകുമൊ”  എന്നും  ഹനാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അധ്വാനിച്ചാണ് ജീവിച്ചു വരുന്നത്. മീന്‍ വില്‍പ്പന നടത്തുന്നത് മോശം തൊ‍ഴിലല്ല. പല സ്ഥലങ്ങളിലും പോകുമ്പോള്‍ പലരും നിര്‍ബന്ധിക്കാറുണ്ട്, ഭക്ഷണം കഴിക്കാനും മറ്റും. ഇത്തരത്തില്‍ ഹുകയേ കുറിചറിയാ൯ ഒരു ക൭തുക൦  തോന്നി.  പുകയില വിഭാഗത്തില്‍പ്പെടുന്നതല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷ൦ മാ(ത൦. കൂടാതെ പലരു൦ അവിടേ ചെയ്യുന്നുണ്ടായിരുന്നുവെന്നും ഹനാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിലപിടിപ്പുള്ള വസ്ത്രം ധരിക്കാന് പാടില്ല. സ്വര്ണ്ണം ഉപയോഗിക്കാന്പാടില്ല.  ചിലര് പിന്നാലെ കൂടിയിരിക്കുകയാണ്.  ഇനിയും എന്റെ പിന്നാലെ ഒളിഞ്ഞ് നോക്കാന്‍ വന്നാല്‍ മീന്‍ വെള്ളം തന്നെ തലയില്‍ കമിഴ്ത്തും.ഒരു പെണ്കുട്ടിയുടെ ഫോട്ടോ അവരുടെ അനുവാദം കൂടാതെ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും നല്ല കാര്യമല്ലെന്നും ഹനാന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഹനാന്‍ ഹുക്ക വലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.  ഇടപ്പള്ളിയിലെ ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിച്ചത്. തുടര്‍ന്നാണ് ഇതിന് വിശദീകരണവുമായി ഹനാന്‍ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here