സര്‍ക്കുലര്‍ പ്രകാരം ശബരിമലയില്‍ പ്രതിഷേധത്തിനെത്തിയ ബിജെപി സംസ്ഥാന സമിതി അംഗം കസ്റ്റഡിയില്‍

ബി ജെ പി സർക്കുലർ പ്രകാരം ശബരിമലയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകാനെത്തിയ ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജഗോപാൽ നിലയ്ക്കലിൽ കസ്റ്റഡിയിൽ.

പമ്പയിലേക്ക് പോകാൻ എത്തിയ രാജഗോപാലിനെ കെ എസ് ആർ ടി സി ബസിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നൽകിയ നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കസ്റ്റഡി എടുത്തത്.

ഇയാളെ എരുമേലി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. രാജഗോപാൽ മൂന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് സ്ഥിരീകരിച്ചു. താൻ ദർശനത്തിനെത്തിയതാണെന്നും അനാവശ്യമായി കസ്റ്റഡിയിലെടുത്തതാണെന്നും രാജഗോപാൽ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News