ഇടവേളക്ക് ശേഷം മേക്ക് ഓവറുമായി ഹേമന്ത് മേനോൻ

ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ഹേമന്ത് മേനോൻ തിരക്കിലാണ്. ഓർഡിനറി , ഡോക്ടർ ലൗ എന്ന ഹിറ്റ് ചിത്രത്തിൽ പ്രേക്ഷകരുടെ മനംകവർന്ന കാമുകനായിട്ടല്ല ഹേമന്തിന്റെ തിരിച്ചുവരവ്.

ചോക്ലേറ്റ് ബോയ് ഇമേജ് മൊത്തം മാറി പുത്തൻ മേക്കോവറുമായിയാണ് ഹേമന്ത് തിരിച്ചെത്തിയത്. ഹേമന്ത് നായകനായ “369” എന്ന സിനിമ മികച്ച പ്രതികരണം നേടുന്നുണ്ട്.

നീണ്ട ഇടവേളക്ക് ശേഷം എത്തിയപ്പോൾ കട്ട ടെറർ ലുക്കിലാണ് ഹേമന്ത് എത്തിയിരിക്കുന്നത്. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗെതർ എന്ന ചിത്രത്തിലൂടെയാണ് ഹേമന്ത് സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

അജിത് സി ലോഗേഷ് സംവിധാനം ചെയ്ത ചാർമിനാർ എന്ന ചിത്രത്തിൽ വില്ലൻ കഥാപത്രമായപ്പോൾ പ്രേക്ഷകരിൽ ഏറെ സ്വീകാര്യത നേടി.

നെഗറ്റീവ് കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ഇതാ ജെഫിന്‍ ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 369 പ്രധാന കഥാപാത്രമായി ഹേമന്ത് എത്തിയപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയാണ് നേടിയത്.

ചുരുങ്ങിയ മുതൽമുടക്കിൽ പ്രേക്ഷകന്റെ പ്രതീക്ഷകളെ വിലമതിക്കുന്ന അതിമനോഹരമായി ഒരുക്കിയിരിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് 369.

മാഗ്‌നെറ്റ് മൂവീസ്സ് ആന്റ് റൈറ്റ് ആംഗിള്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഫാത്തിമ മേരി , എബിന്‍ ബേബി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനില്‍ ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.

ചട്ടക്കാരി, ചാപ്‌റ്റേഴ്‌സ്, തോംസൻ വില്ല, നിർണ്ണായകം, തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയ വേഷത്തിൽ ഹേമന്ത് എത്തിയിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News