സംഘര്‍ഷങ്ങളുടെ ഇരകള്‍ ഗര്‍ഭസ്ഥ ശിശുക്കളും; കശ്മീരില്‍ ജനിച്ചുവീ‍ഴുന്ന കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ഏറെ

കശ്മീരിലെ പുല്‍വാമയിലെ ഫിര്‍ദൗസ എന്ന യുവതി ഒക്ടോബര്‍ 19ന് ദാരുണായി കൊല്ലപ്പെട്ടു. അടുക്കളയില്‍ പാചകം ചെയ്തുകൊണ്ടിരിക്കെ ഷീറ്റിലൂടെ തറച്ച് വന്ന വെടിയുണ്ട ഫിര്‍ദൗസയുടെ ക‍ഴുത്തില്‍ തറച്ചു.

വീടിന്‍റെ സമീപമാണ് സൈനിക ക്യാമ്പ്. അന്ന് ഭീകരര്‍ സൈനിക ക്യാമ്പ് അക്രമിച്ചു.സൈന്യം തിരിച്ചും വെടിവെച്ചു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ ഉന്നം തെറ്റിവന്ന വെടിയുണ്ടയാണ് ഫിര്‍ദൗസയുടെ ശരീരത്തില്‍ തറച്ചത്.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫിര്‍ദൗസ ആറ് മാസം ഗര്‍ഭിണിയായിരുന്നു. അമ്മയും വയറ്റില്‍ വളരുകയായിരുന്ന കുഞ്ഞും മരിച്ചു.

ഗര്‍ഭിണികള്‍ കൊല്ലപ്പെടുന്നത് കശ്മീരില്‍ ഒറ്റപ്പെട്ട സംഭവമാണ്. എന്നാല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നു.

അമ്മമാര്‍ നേരിടുന്നത് ശാരീരികമായ ആരോഗ്യപ്രശ്നങ്ങളല്ല. മാനസികമായ ആരോഗ്യ പ്രശ്നങ്ങളാണ്. ഭീകരാക്രമണങ്ങളും സംഘര്‍ഷങ്ങളുമെല്ലാം ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങള്‍ അമ്മമാര്‍ ശരീരത്തിന് അകത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന ശിശുക്കള്‍ക്കും കൈമാറുന്നു.

ഡോക്ടര്‍ നിസാറുള്‍ ഹുസൈന്‍റെ കണ്ടെത്തല്‍
—————————————————
ഡോക്ടര്‍ നിസാര്‍ഹുസൈന്‍ ശ്രീനഗര്‍ ഗവണ്‍മെന്‍റെ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്‍റെ് പ്രൊഫസറാണ്. ആതിലുമുപരി കശ്മീരിലെ അറിയപ്പെടുന്ന ഒരു ജനകീയ ആരോഗ്യ പ്രവര്‍ത്തകനാണ്.

എല്ലാ ദിവസവും നിരവധി സ്ത്രീകളും കുട്ടികളും ചികിത്സ തേടി ഇദ്ദേഹത്തെ സമീപിക്കാറുണ്ട്. തന്‍റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്

ഡോക്ടര്‍ നിസാറുള്‍ ഹുസൈന്‍ സംഘര്‍ഷങ്ങള്‍ ഗര്‍ഭിണിയായ സ്തീകളില്‍ ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയത്.

“ഗര്‍ഭിണികള്‍ മാനസിക സംഘര്‍ഷങ്ങള്‍ വയറ്റില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭ്രൂണത്തിലേയ്ക്ക് കൈമാറുന്നു. നേരത്തെയുളള പ്രസവം,കുട്ടികളുടെ ഭാരക്കുറവ്,

ഉയരമില്ലായ്മ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ കശ്മീരില്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. അപരിഹാര്യമായി തുടരുന്ന സംഘര്‍ഷാവസ്ഥയാണ് അടിസ്ഥാന കാരണം”

കശ്മീരില്‍ മാത്രമല്ല എല്ലായിടത്തും ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കുണ്ടാവുന്ന മാനസിക പ്രശ്നങ്ങള്‍ ഗര്‍ഭസ്ഥ ശിശുക്കളെ ബാധിക്കാറുണ്ട്.

ഗര്‍ഭം ധരിച്ചെന്ന് അറിയുന്നത് മുമ്പുതന്നെ സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുമെന്ന് പെന്‍സില്‍വാനിയ യൂണിവേ‍ഴ്സിറ്റിക്ക് വേണ്ടി എഡ്വ്വിന്‍ ജാജാരവി നടത്തിയ പഠനത്തില്‍ ചൂണ്ടികാട്ടിയിരുന്നു.

ഏര്‍ലി ഹ്യൂമന്‍ ഡവലപ്പ്മെന്‍റെ മാഗസിന്‍ നടത്തിയ പഠനം ഗര്‍ഭിണികളുടെ മാനസിക പ്രശ്നങ്ങളും നവജാത ശിശുക്കളുടെ ഉറക്കമില്ലായ്മയും തമ്മിലുളള ബന്ധം ചൂണ്ടികാട്ടിയിരുന്നു.

ഉല്‍ക്കണ്ഠയും വിഷാദവും ഉളള ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന ശിശുക്കളില്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടാത്ത ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന ശിശുക്കളില്‍ കാണുന്നതിനേക്കാല്‍ 40% അധികം “ഉറക്കമില്ലായ്മ” കാണാന്‍ സാധിക്കുന്നു.

മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന ഒട്ടുമിക്ക സ്തീകള്‍ക്കും ചികിത്സയോ കൗണ്‍സിലിംഗോ ലഭിക്കുന്നില്ല.പ്രശ്നങ്ങള്‍ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവെക്കുക എന്നതാണ് പ്രധാന പരിഹാരമാര്‍ഗ്ഗം.

എന്നാല്‍ കശ്മീരിലെ ഗര്‍ഭിണികള്‍ക്ക് പലപ്പോ‍ഴും ഇതിന് സാധിക്കാറില്ലെന്ന് ഡോക്ടര്‍ നിസാറുള്‍ ഹുസൈന്‍ ചൂണ്ടികാട്ടുന്നു; “ഇപ്പോള്‍ നടക്കുന്നത് ഒന്നിനുപിന്നാലെ ഒന്നായി നിരന്തരം ഉളള സംഘര്‍ഷങ്ങളാണ്.

കശ്മീരിലെ മാനസിക പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം രാഷ്ടീയ,സാമൂഹ്യ പ്രശ്നങ്ങളാണ്.ഇത് പരിഹരിക്കാതെ ഈ പ്രശ്നവും പരിഹരിക്കാനാനാവില്ല” ഗര്‍ഭിണികള്‍ നേരുടുന്ന മാനസിക പ്രശ്നങ്ങള്‍ മൂലം പല കുട്ടികളും
നേരത്തെയാണ് പ്രസവിക്കുന്നത്.

കുട്ടികളുടെ ഭാരക്കുറവ്,ഉയരമില്ലായ്മ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ കശ്മീരില്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. അപരിഹാര്യമായി തുടരുന്ന സംഘര്‍ഷാവസ്ഥയാണ് അടിസ്ഥാന കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here