നവ കേരള സൃഷ്ടിക്കായി ഒരുമിച്ച് കുതിക്കാനൊരുങ്ങി തലസ്ഥാനം; പുനര്‍ നിര്‍മാണത്തിനായി ട്രിവാന്‍ഡ്രം മാരത്തോണ്‍

നവ കേരള സൃഷ്ടിക്കായി ഒരുമിച്ച് കുതിക്കാനൊരുങ്ങി തലസ്ഥാനം. കേരള പുനർനിർമാണത്തിനുള്ള ധനശേഖരണത്തിനായി തിരുവനന്തപുരത്ത് മാരത്തോൺ സംഘടിപ്പിക്കും. ഡിസംബർ ഒന്നിന് രാത്രിയാണ് മാരത്തോൺ.

നവകേരള സൃഷ്ടി എന്ന ലക്ഷ്യം. ആ ലക്ഷ്യത്തിലെക്ക് ഒന്നിച്ച് മുന്നേറാനായിട്ടാണ് തലസ്ഥാനം ഒരുങ്ങുന്നത്. ട്രിവാൻഡ്രം മാരത്തോണിലൂടെ.

‘റണ്‍ ഫോര്‍ റീ ബിള്‍ഡ് കേരള’ എന്നാണ് മാരത്തോണിന്‍റ് മുദ്രാവാക്യം. ഡിസംബർ‍ ഒന്നിന് നടക്കുന്ന മാരത്തണിൽ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷന്‍ ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.

മറ്റ് വകുപ്പുകളുമായി സഹകരിച്ചാണ് കായിക വകുപ്പ് മാരത്തോൺ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.

നാലുഘട്ടങ്ങളായാണ് മാരത്തോണ് നടക്കുക‍. കുടുംബമായി പങ്കെടുക്കാവുന്ന ഫാമിലി ഫണ്‍ റണ്ണാണ് ആദ്യം. റോഡ് റൈസ്, ഹാഫ് മാരത്തോണ്‍, ഫുള്‍ മാരത്തോണ്‍ എന്നിങ്ങനെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായാണ് മത്സരങ്ങള് നടത്തുക‍.

ഡിസംബർ രാത്രി 12ന് മാനവീയം വീഥിയില്‍ ആരംഭിക്കുന്ന മാരത്തോൺ മാനവീയം വീഥിയിൽ തന്നെ സമാപിക്കും. മെഡലും 20,000 മുതൽ ഒരുലക്ഷം രൂപവരെയുമുള്ള സമ്മാനങ്ങൾ വിജയികൾക്ക് നൽകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News