സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറിയായി ഗൗതം ദാസ്; സമ്മേളനം സമാപിച്ചു

അഗര്‍ത്തല: സിപിഐഎം ത്രിപുര സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായി ഗൗതം ദാസിനെ ഐകകണേ്ഠന തെരഞ്ഞെടുത്തു. 15 സംസ്ഥാന സെക്രട്ടറിയേറ്റിനേയും തെരഞ്ഞെടുത്തു.

പാര്‍ടി ഭരണഘടനയനുസരിച്ച് മൂന്ന് ടേം പൂര്‍ത്തിയാക്കതിനാലാണ് പഴയ സെക്രട്ടറി ബിജന്‍ ധര്‍ സ്ഥാനം ഒഴിഞ്ഞത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മറ്റി, പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് സെക്രട്ടറിയേയും സെക്രട്ടറിയേറ്റിനേയും തെരഞ്ഞെടുത്തത്. സെക്രട്ടറിയേറ്റില്‍ ഒരാള്‍ പുതിയ അംഗമാണ്.

66കാരനായ ഗൗതം ദാസ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1971ല്‍ പാര്‍ടി അംഗമായി. വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് പല പദവികളും വഹിച്ചു. 1985ല്‍ പാര്‍ടി സംസ്ഥാന കമ്മറ്റിയംഗമായി.

1994ല്‍ സെക്രട്ടറിയേറ്റിലും 2015ല്‍ കേന്ദ്ര കമ്മറ്റിയിലും അംഗമായി. ത്രിപുരയിലെ പാര്‍ടി മുഖപത്രമായ ദേശേര്‍ കഥയുടെ സ്ഥാപക എഡിറ്ററായിയുന്നു.

2015 മാര്‍ച്ചു വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1979ലാണ് ദേശേര്‍ കഥ സ്ഥാപിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രമുഖ പത്രങ്ങളിലൊന്നായി അതിനെ ഉയര്‍ത്തുന്നതില്‍ പ്രമുഖ പങ്കു വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News