ചടങ്ങുകളെല്ലാം 10 മിനിറ്റില്‍ കഴിഞ്ഞു; വന്നവര്‍ക്ക് ചായയും ബിസ്‌ക്കറ്റും അടങ്ങുന്ന സല്‍ക്കാരം; പങ്കെടുത്തത് മുഖ്യമന്ത്രിയും മന്ത്രിമാരും എംപി-എംഎല്‍എമാരും; ധൂര്‍ത്തും ആഢംബരങ്ങളും ഇല്ലാതെ മന്ത്രി ചന്ദ്രശേഖരന്റെ മകളുടെ വിവാഹം

ധൂര്‍ത്തും ആഢംബരങ്ങളും ഇല്ലാതെയുള്ള മന്ത്രിയുടെ മകളുടെ വിവാഹം നാടിനുള്ള സന്ദേശമായി. സമൂഹത്തിന് മാതൃകയാക്കാവുന്ന ഒരു വിവാഹ ചടങ്ങ്. റവന്യുമന്ത്രി ഇ ചന്ദ്രശേഖരനാണ് തന്റെ ഏക മകള്‍ നീലിയുടെ വിവാഹം ലളിതമായി സംഘടിപ്പിച്ചത്.

കാസര്‍കോട് നഗരസഭയുടെ ടൗണ്‍ഹാളാണ് വിവാഹവേദി. വന്നവരെയെല്ലാം മന്ത്രി നേരിട്ട് തന്നെ സ്വീകരിച്ചു. ശീതീകരണ സൗകര്യമില്ലാത്ത ഒരു സാധാരണ ഓഡിറ്റോറിയമാണ് കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍.

മാലയിടല്‍, താലികെട്ട്, മോതിരം അണിയല്‍ എന്നിവ മാത്രമായിരുന്നു ചടങ്ങ്. 10 മിനിറ്റില്‍ എല്ലാം കഴിഞ്ഞു. കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുമായിരുന്നു വരന്‍.

10 മണിയോടെ വിവാഹ ചടങ്ങ് പൂര്‍ത്തിയായി. വന്നവര്‍ക്കെല്ലാം ചായയും ബിസ്‌ക്കറ്റും അടങ്ങുന്ന സല്‍ക്കാരം. മുഖ്യമന്ത്രി പിണറായി വിജയനും
മന്ത്രിമാരും എംപി, എംഎല്‍എമാരും മറ്റ് ജനപ്രതിനിധികള്‍ക്കുമൊപ്പം സാധാരണക്കാരായ ബഹുജനങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.

മുന്‍ കാലങ്ങളില്‍ കണ്ടിട്ടുള്ള ഒരു കമ്യുണിസ്റ്റ് വിവാഹ ചടങ്ങ് വീണ്ടും കാണാനും പങ്കാളികളാകാനും സാധിച്ചുവെന്ന ചിന്തയുമായാണ്
അതിഥികളെല്ലാം മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News