”അണയില്ല, ഈ ജ്വാല; ഓരോദിവസവും അദ്ദേഹം പുനര്‍ജനിക്കുന്നു”

ഹവാന: ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ രണ്ടാം ചരമവാര്‍ഷികം വിപുലമായ പരിപാടികളോടെ ആചരിച്ച് ലോകം.

ക്യൂബയിലും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും അനുസ്മരണ സമ്മേളനങ്ങളും റാലികളും നടന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ സാമ്രാജ്യത്വവിരുദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

ഹവാന സര്‍വകലാശാലയില്‍ നടന്ന ചടങ്ങുകള്‍ക്ക് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനല്‍ നേത്രത്വം നല്‍കി. ‘നമ്മള്‍ അദ്ദേഹത്തെ കാണുന്നു. തന്റെ പ്രിയപ്പെട്ട സര്‍വകലാശാലയില്‍, ആയിരങ്ങളുടെ രൂപത്തില്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ക്ക് ഇതിലും മികച്ച സ്മാരകം വേറൊന്നുമില്ല’-ഫിദലിന്റെ ഓര്‍മ്മ പുതുക്കി ക്യൂബന്‍ പ്രസിഡന്റ് പറഞ്ഞു.

‘എന്നെന്നും ഫിദല്‍’ എന്ന പ്രമേയത്തെ ആധാരമാക്കിയാണ് ഓര്‍മ്മദിനം ആചരിച്ചത്. വിവിധ മേഖലകളില്‍ നിന്നുള്ള കലാകാരന്മാരുടെ പരിപാടികളും അരങ്ങേറി.

‘ഫിദല്‍ ഒരിക്കലും നമ്മെ വിട്ടുപോകുന്നില്ല. ഓരോദിവസവും നമ്മുടെ പ്രവര്‍ത്തികളിലൂടെ അദ്ദേഹം പുനര്‍ജനിക്കുകയാണ്’- ബെളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസ് പറഞ്ഞു.

വെനസ്വേല, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നു. തുര്‍ക്കിയില്‍ ഫിദലിന്റെ ജീവിതം വരച്ചുകാട്ടുന്ന ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News