കോച്ചിന്റെ മാനസിക പീഡനം തന്നെ തളര്‍ത്തി കളഞ്ഞെന്ന് മിതാലി രാജ്

കോച്ചിന്റെ ഭാഗത്ത് നിന്നുണ്ടായ മാനസികമായ പീഡനം തന്നെ തളര്‍ത്തി കളഞ്ഞെന്ന് വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. ഇക്കാര്യം ചൂണ്ടിക്കാട്ടി താരം കഴിഞ്ഞ ദിവസം ബിസിസിഐയ്ക്ക് കത്ത് കൈമാറി. കത്തില്‍ ഹര്‍മ്മത് പ്രീത് കൗറിനെതിരെയും പരാമര്‍ശം ഉന്നയിച്ചിട്ടുണ്ട്.

വനിതാ ലോകകപ്പിലെ സെമിഫൈനല്‍ മത്സരത്തിലെ ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയ നടപടിയെ ചൂണ്ടിക്കാണിച്ചാണ് മിതാലി രാജ് ബിസിസിഐയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

നിലവിലെ ടീം ക്യാപ്ടന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍, കോച്ച് രമേഷ് പവ്വാര്‍ എന്നിവര്‍ക്കെതിരെയാണ് കത്തിലെ പരാമര്‍ശം.

ഇരുവരുംഅവസാനം നിമിഷമാണ് തന്നെ ഒഴിവാക്കുന്നതായി അറിയിച്ചതെന്നും മാനസികമായി തന്നെ തളര്‍ത്തി കളയുന്ന നടപടിയാണെന്നും ആണ് മിതാലി കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.

സ്വന്തം രാജ്യത്തിന് ലോകകപ്പ് നേടി കൊടുക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും മികച്ച അവസരമാണ് കോച്ചും ഹര്‍മ്മന്‍ പ്രീത് കൗറും കൂടി ഇല്ലാതാക്കിയതെന്നും കൂടി മിതാലിരാജ് ബിസിസിഐയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിസിസിഐ സിഇഒയ്ക് കഴിഞ്ഞ ദിവസമാണ് മിതാലി രാജ് കത്ത് കൈമാറിയത്. ടൂര്‍ണ്ണമെന്റില്‍ രണ്ട് തവണ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴും അര്‍ധസെഞ്വറികളുമായാണ് മിതാലി കളം വിട്ടത്.

ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ താരത്തിന് ബാറ്റ് ചെയ്യേണ്ടി വന്നില്ല. ഓസ്‌ട്രേലിയയ്ക്ക് എതിരെ അസുഖം കാരണം മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിയും വന്നു.

മിതാലിയെ ഒഴിവാക്കിയ നടപടിയെ മുന്‍ ഇന്ത്യന്‍ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും സൗരവ് ഗാംഗുലിയും ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

എന്തായാലും മികച്ച ഫോം തുടര്‍ന്ന മിതാലിയെ മാറ്റി നിര്‍ത്തിയ ഹര്‍മ്മന്‍ പ്രീത് കൗറിന്റെയും കോച്ച് രമേഷ് പവ്വാറിന്‍രെ നടപടിയില്‍ ബിസിസിഐ എന്തു തിരുമാനമെടുക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News