വ്യാപക പരാതി: സിഎന്‍ആര്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് എമിഗ്രേഷന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് തല്‍ക്കാലം പിന്‍വലിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു

വ്യാപക പരാതിയെതുടര്‍ന്ന്‍ ഇ സി എന്‍.ആര്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് എമിഗ്രേഷന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് തല്‍ക്കാലം പിന്‍വലിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു.

എമിഗ്രേഷൻ പരിശോധന ആവശ്യമുള്ള 18രാജ്യങ്ങളിലേക്ക്‌ തൊഴിൽ വിസയിൽപോകുന്നവര്‍ക്കും നിലവില്‍ അവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും 2019 ജനുവരി ഒന്നു മുതൽ എമിഗ്രേഷൻ രെജിസ്ട്രേഷൻനിർബന്ധമാക്കികൊണ്ടുള്ള നിർദ്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

ഈ തീരുമാനം ധൃതിപിടിച്ച് നടപ്പിലാക്കുന്നത് സംബന്ധിച്ച് നിരവധി സംശയങ്ങളും പരാതികളുമാണ് ഉയര്‍ന്നുവന്നത്.

ലക്ഷക്കണക്കിന്‌ പ്രവാസികള്‍ അധിവസിക്കുന്ന രാജ്യങ്ങളിലെ എംബസികളിലേക്കും പരാതികളുടെ പ്രളയമായിരുന്നു. ചില രാജ്യങ്ങളിലെ എമ്ബസികള്‍ക്ക് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പോലും കഴിഞ്ഞ ദിവസം വരെ ലഭ്യവുമായിരുന്നുമില്ല.

തങ്ങള്‍ക്ക് ലഭിച്ച പരാതികള്‍ എംബസികള്‍ വിദേശകാര്യ മന്ത്രാലയത്തിനു കൈമാറുകയും ചെയ്തിരുന്നു. രജിസ്ട്രേഷന്‍ സംബന്ധിച്ച സംശയങ്ങളും ആശയകുഴപ്പങ്ങളും നില നില്‍ക്കുന്ന പശ്ചാത്തലത്തില്‍ തല്‍ക്കാലം രജിസ്ട്രേഷന്‍ നടപടികള്‍ നിര്‍ത്തിവെക്കാനാണ് പ്രൊട്ടക്ഷന്‍ എമിഗ്രനട്സ് ജോയിന്റ് സെക്രട്ടറി എം.സി.ലുതര്‍ ഇന്ന് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.

എന്നാല്‍ ആര്‍ക്കെങ്കിലും രജിസ്ട്രേഷന്‍ നടത്താന്‍ താല്പര്യമുണ്ടെങ്കില്‍ തുടരാമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here