തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ ഒഴിവുള്ള സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്.

76 ഹിന്ദു എം.എല്‍.എമാര്‍ക്കാണ് വോട്ടവകാശം. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡികളിലേക്കുള്ള പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങളില്‍നിന്നുള്ള ഓരോ അംഗങ്ങളുടെയും മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് രണ്ട് അംഗങ്ങളുടെയും തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് പാറവിള എന്‍ വിജയകുമാറാണ് സിപിഐഎം സ്ഥാനാര്‍ത്ഥി. മലബാര്‍ ദേവസ്വത്തിന്റെ നിലവിലെ പ്രസിഡന്റായ ഒ.കെ. വാസു വീണ്ടും മത്സരിക്കും. വാസുവിന് അവസരം നല്‍കാന്‍ മലബാര്‍ ദേവസ്വംബോര്‍ഡ് നിയമം ഭേദഗതിചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. പ്രതിപക്ഷവും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.

വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ വിടി ബലറാം ആവശ്യപ്പെട്ടിരുന്നു. സഭയിലെ നിലവിലെ അംഗബലം അനുസരിച്ച് ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ക്കാണ് വിജയ സാധ്യത.