ഇന്തൊനീഷ്യയിലായിരുന്നു മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

മനുഷ്യക്കുരങ്ങായ ഒറാങ്ങുട്ടാനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു ഒരു സംഘം. എന്നാല്‍ ഒരുകാലത്ത് മനുഷ്യനെ ഭയത്തോടെ മാത്രം നോക്കിയിരുന്ന പോണി ഇന്ന് വളരെയധികം സന്തോഷവതിയാണ്. 2003-ലാണ് പോണിയെ ആ നരകത്തില്‍ നിന്നും അധികൃതര്‍ മോചിപ്പിച്ചത്.

ശരീരത്തെ രോമങ്ങള്‍ മുഴുവന്‍ വടിച്ച് കളഞ്ഞ ശേഷം ആഭരണങ്ങളൊക്കെ ധരിപ്പിച്ച്, സുഗന്ധദ്രവ്യങ്ങള്‍ പൂശി ശേഷം പോണിയെ ഒരു ലൈംഗിക അടിമയാക്കുകയാക്കി വച്ചിരിക്കയായിരുന്നു. ശരീരത്തിലെ രോമങ്ങള്‍ എന്നും ഷേവ് ചെയ്തതോടെ വൃണങ്ങളുണ്ടാകുകയും ചെയ്തു. കൊടിയ പീഡനങ്ങള്‍ക്കാണ് ചങ്ങലയില്‍ ബന്ധിച്ച കുരങ്ങ് ഇരയായത്.

അങ്ങനെ 35 പോലീസ് ഉദ്യോഗസ്ഥരാണ് എകെ 47 അടക്കമുള്ള ആയുധങ്ങളുമായി കുരങ്ങിനെ മോചിപ്പിട്ടത്. സംഘത്തിന്റെ ഭാഗത്ത് നിന്നും ശക്തമായ ആക്രമണം പൊലീസിന് നേരിടേണ്ടിയും വന്നു. പോണി കുഞ്ഞായിരുന്നപ്പോള്‍ തന്നെ അമ്മക്കുരങ്ങില്‍ നിന്നും ഇവര്‍ പോണിയെ തട്ടിയെടുത്തു. ആറ് വയസുമുതല്‍ പോണിയെ ഈ സംഘം ലൈംഗിക അടിമയാക്കി.

എന്നാല്‍ 15 വര്‍ഷങ്ങള്‍ക്കിപ്പുറം പോണി പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. മനുഷ്യനെ പേടിച്ചിരുന്ന അവളിന്ന് മനുഷ്യരുടെ സ്‌നേഹം തിരിച്ചറിയുന്നു. പരിചരണത്തിനായി അടുത്തു ചെല്ലുമ്പോള്‍ പോലും ഇവള്‍ മനുഷ്യരെ ഭയന്നിരുന്നു.

ഇപ്പോള്‍ ഏഴ് ഉറാങ്ങുട്ടന്‍മാര്‍ക്കാപ്പമാണ് അവള്‍ സന്തോഷത്തോടെ കഴിയുന്നത്. പക്ഷേ പോണിയെ കാട്ടില്‍ തുറന്നുവിടാന്‍ സാധിക്കില്ലെന്നാണ് അധികൃതരുടെ വ്യക്തമാക്കുന്നത്. അവളുടെ പ്രതിരോധശേഷി വളരെ കുറഞ്ഞിരിക്കുന്നു. കൊടിയ പീഡനങ്ങളുടെ ശേഷിപ്പുകള്‍ ഇപ്പോഴും പോണിയുടെ ശരീരത്തെ വേട്ടയാടുന്നുണ്ട്. അതുകൊണ്ട് തന്നെ അവള്‍ക്ക് പ്രത്യേക പരിചരണം ഇപ്പോഴും ആവശ്യമാണ്.