കെഎസ്‌യു നേതാവിനെതിരെയുള്ള പീഡന പരാതി; കെപിസിസിയും തൃശൂര്‍ ഡിസിസിയും ഒത്തു കളിക്കുന്നു; നീതി തേടി രാഹുല്‍ ഗാന്ധിക്ക് കത്ത്

തൃശൂര്‍: തൃശൂരില്‍ യൂത്ത് കോണ്ഗ്രസ് നേതാവ് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകയുടെ പരാതി എഐസിസിക്ക്.

കെപിസിസി, ഡിസിസി നേതൃത്വങ്ങള്‍ ഒത്തു കളിക്കുന്നുവെന്നും നീതി വേണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കാണ് പെണ്‍കുട്ടി കത്തയച്ചിരിക്കുന്നത്.

നാട്ടിക നിയോജകമണ്ഡലത്തില്‍ താമസിക്കുന്ന കെഎസ്‌യു പ്രവര്‍ത്തകയാണ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൂടിയായ കെഎസ്‌യു, കോണ്‍ഗ്രസ് നേതാവ് കെ.ജെ യദുകൃഷ്ണനെതിരെ കെപിസിസിക്ക് പരാതി നല്‍കിയിരുന്നത്.

ഒക്ടോബര്‍ 13ന് കെപിസിസി ആസ്ഥാനത്ത് പെണ്‍കുട്ടി നേരിട്ടെത്തി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പോക്‌സോ ചുമത്തി കേസെടുത്തിരുന്നു.

എന്നാല്‍ നേതാക്കളുടെ ഇടപെടലും സ്വാധീനവും കൊണ്ട് കേസ് തുടര്‍നടപടികളില്ലാതെ കിടക്കുകയാണെന്ന് പെണ്‍കുട്ടി പറയുന്നു. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News