മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം പ്രതിരോധത്തില്‍. മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഇന്നിങ്ങ്സ് തോല്‍വി ഒ‍ഴിവാക്കാന്‍ കേരളം പൊരുതുന്നു.

ഒന്നാം ഇന്നിങ്ങ്സില്‍ 265 റണ്‍സിന്‍റെ ലീഡ് വ‍ഴങ്ങിയ കേരളം രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്ങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെന്ന നിലിയിലാണ്.

8 റണ്‍സെടുക്കുന്നതിനിടയില്‍ തന്നെ നാല് മുന്‍നിര ബാറ്റ്സ്മാന്‍മാരെ കേരളത്തിന് നഷ്ടമായി. 20 റണ്‍സെടുത്ത സച്ചിന്‍ ബേബിയും 9 റണ്‍സെടുത്ത വി എ ഗജദീഷുമാണ് ക്രീസില്‍.

അരുണ്‍ കാര്‍ത്തിക്ക് (4), ജലജ് സക്സേന (1), രോഹന്‍ പ്രേം (0),അക്ഷയ് ചന്ദ്രന്‍ (2) എന്നിവരുടെ വിക്കറ്റുകളാണ കേരളത്തിന് നഷ്ടപ്പെട്ടത്.