ഏഷ്യയിലെ ആദ്യ ആയുർവേദ കായിക ആശുപത്രി തൃശൂരിൽ പ്രവർത്തനം ആരംഭിക്കുന്നു

സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നായ ഏഷ്യയിലെ ആദ്യ ആയുർവേദ കായിക ആശുപത്രി അടുത്ത മാസം അവസാനം തൃശ്ശൂരിൽ പ്രവർത്തനം തുടങ്ങും. 8.13 കോടി രൂപ ചെലവിട്ട്നിർമ്മിച്ച ആശുപത്രിയിൽ അന്തർദ്ദേശീയ നിലവാരം ഉറപ്പുവരുത്തുവാനുള്ള അവസാനഘട്ട ഒരുക്കങ്ങളാണ് നടക്കുന്നത്.

സ്‌കൂൾ മുതൽ ദേശീയതലം വരെയുള്ള ഏത് കായികവിഭാഗത്തിലുള്ള താരങ്ങൾക്കും ഇവിടെ ചികിത്സ ലഭ്യമാക്കും. അഞ്ച് സ്യുട്ട് റൂമുകൾ അടക്കം 50 കിടക്കകൾ, യോഗ, സ്പോർട്സ് ന്യൂട്രീഷൻ, സിന്തറ്റിക്ക് ട്രാക്ക്, സ്വിമ്മിങ് പൂൾ, വിദഗ്ധ ഡോക്ടർമാർ, മറ്റു ചികിത്സാ വിദഗ്ദ്ധർ, രോഗപ്രതിരോധ ചികിത്സ, കൗണ്സിലിംഗ്‌ എന്നിവയാണ് ആയുർവേദ കായികാശുപത്രിയുടെ പ്രധാന സവിശേഷതകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News