കുവൈറ്റില്‍ ട്രാഫിക് നിയമലംഘനം നടത്തുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യും; വാഹനങ്ങളും കണ്ടുകെട്ടും – Kairalinewsonline.com
DontMiss

കുവൈറ്റില്‍ ട്രാഫിക് നിയമലംഘനം നടത്തുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യും; വാഹനങ്ങളും കണ്ടുകെട്ടും

ട്രാഫിക് നിയമങ്ങള്‍പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നിരവധി പുതിയ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്

ട്രാഫിക് നിയമ ലംഘനം നടത്തുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് കുവൈറ്റ്. ഗുരുതരമായ ട്രാഫിക് നിയമ ലംഘനം നടത്തുന്നവരുടെ

ലൈസന്‍സുകള്‍ തിരിച്ചെടുക്കാനാണ് ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സഈഗ് ഉത്തരവ് നല്‍കിയിരിക്കുന്നത്.

ഇത്തരം നിയമ ലംഘനം നടത്തുന്ന വാഹനങ്ങളും കണ്ടുകെട്ടുമെന്ന് ഗതാഗതവകുപ്പിന്റെ സര്‍ക്കുലരിലുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെ വിവിധ വകുപ്പുകള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞതായി സുരക്ഷാ വിഭാഗത്തിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ട്രാഫിക് നിയമങ്ങള്‍പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നിരവധി പുതിയ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. നിയമം പാലിക്കാന്‍ രാജ്യത്തെ പൌരന്മാരും പ്രവാസികളും തയ്യാറാകണമെന്നും മന്ത്രാലയം മുന്നറിപ്പ് നല്‍കി.

കഴിഞ്ഞദിവസം ഗതാഗതരംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും സര്‍ക്കാരിന്റെ ഉപദേശകനായി മുന്‍ ഗതാഗത വകുപ്പ് മേധാവി ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ ഫാത്ത അല്‍ അലിയെ നിയമിക്കുകയും ചെയ്തിരുന്നു.

To Top