മലബാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളിലെ അംഗങ്ങളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: മലബാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളിലെ അംഗങ്ങളെ നിയമസഭയിലെ ഹിന്ദു എം.എല്‍.എമാര്‍ തെരഞ്ഞെടുത്തു.

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ പ്രസിഡന്റായി ഒ.കെ.വാസുവിനെയും അംഗമായി പി.പി.വിമലയെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പട്ടികജാതി വിഭാഗം അംഗത്തിന്റെ ഒഴിവിലേക്ക് അഡ്വ. എന്‍.വിജയകുമാറിനെയും തെരഞ്ഞെടുത്തു.

ആകെ 76 ഹിന്ദു എം.എല്‍.എമാരില്‍ 72 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 61 വോട്ടുകള്‍ വീതം എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചു. യു.ഡി.എഫിന് 11 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് എം.കെ.ശിവരാജന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News