ഉപതെരഞ്ഞെടുപ്പ്; നിലനില്‍പ്പിന് വേണ്ടി നെറികേട് കാട്ടിയവര്‍ക്കല്ല നിലപാടിന് സല്യൂട്ടടിച്ച് കേരളം

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന തിഞ്ഞെടുപ്പില്‍ യുഡിഎഫിനും ബിജെപിക്കും അടിപതറി. ശബരിമല വിഷയത്തില്‍ തരാതരം നിലപാട് മാറ്റിക്കൊണ്ടിരുന്ന ബിജെപി അധ്യക്ഷനും സ്വന്തമായി ഒരുനിലപാട് പറയാതെ കോണ്‍ഗ്രസും പരുങ്ങികളിച്ചപ്പോള്‍ കേരളത്തെ ഇരുട്ടിലേക്ക് നയിക്കാല്‍ ഒരുക്കമല്ലെന്ന ഉറച്ചബോധ്യത്തോടെ ആദ്യംമുതല്‍ പരുരോഗമനപരമായ നിലപാടാണ് സിപിഐഎം ഇടതുപക്ഷ ഗവണ്‍മെന്റും ഇറങ്ങിയത്.

തടക്കത്തില്‍ കോടതിവിധിയോട് അനുകൂല നിലപാട് സ്വീകരിച്ചവര്‍ തെരുവിലിറങ്ങിയവരെ കണ്ടപ്പോള്‍ പതുക്കെ നിലപാട് മാറ്റുകയായിരുന്നു.

അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നിലപാടുകൂടി എടുത്തതോടെ ബിജെപി പരുങ്ങലിലായി. നിലപാടുകളില്‍ തഞ്ചിക്കളിച്ച കോണ്‍ഗ്രസില്‍ നിന്ന് രാമന്‍നായരെപോലെ പലരും മറുകണ്ടം ചാടി.

സംസ്ഥാനത്ത് ഇന്ന് ഫലം പുറത്ത് വന്ന ഉപതിഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് മിന്നുന്ന വിജയമാണ് നേടിയത്. ശബരിമല വിഷയം മുന്‍നിര്‍ത്തി നിരന്തരം പ്രക്ഷോഭം നടത്തിയ പത്തനംതിട്ടയില്‍ പോള്‍ ചെയ്ത 1749 വോട്ടുകളില്‍ ബിജെപിക്ക് നേടാനായത് 19 വോട്ടുകള്‍ മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here