മമ്മൂട്ടിയുടെ മാമാങ്കത്തിന് ടീസറൊരുക്കി ആരാധകര്‍

മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രമായ മാമാങ്കത്തിന് ടീസറൊരുക്കി ആരാധകര്‍. പാലക്കാട് മമ്മൂട്ടി ഫാന്‍സ് അസോസിയേഷേനാണ് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് വ്യത്യസ്തമായ ടീസര്‍ ഒരുക്കിയിരിക്കുന്നത്.

പതിനേ‍ഴാം നൂറ്റാണ്ടില്‍ ഭാരതപ്പു‍ഴയുടെ തീരത്ത് 12 വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന മാമാങ്കത്തിന്‍റെ ചലിച്ചിത്രാവിഷ്ക്കാരത്തിനാണ് ആരാധകര്‍ വേറിട്ട ടീസറൊരുക്കിയത്. മമ്മൂട്ടിയുടെ എണ്ണച്ഛായാ ചിത്രങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയെന്നതാണ് ആരാധക ടീസറിന്‍റെ പ്രത്യേകത.

വിനീഷ് മുദ്രികയാണ് എണ്ണച്ഛായ ചിത്രങ്ങളൊരുക്കിയത്. ടീസറില്‍ മമ്മൂട്ടിയുടെ ശബ്ദം നല്‍കിയിരിക്കുന്നത് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗമായ ജയകുമാര്‍ നീലാംബരിയാണ്.

നവാഗത സംവിധായകന്‍ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

സാമൂതിരിയെ കൊല്ലാനെത്തുന്ന വള്ളുവക്കോനാതിരിയുടെ ചാവേറുകളുടെ ചോര കൊണ്ടെ‍ഴുതിയ ചരിത്രം പറയുന്ന ചിത്രം കരിയറിലെ ഏറ്റവും വലിയ ചിത്രമാവുമെന്നാണ് മമ്മൂട്ടി തന്നെ വിശേഷിപ്പിച്ചത്.

കോടികള്‍ മുതല്‍മുടക്കി ബോളിവുഡ് താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും അണിനിരത്തിയെത്തുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here