കേന്ദ്രസര്‍ക്കാര്‍ ചൂഷണം ചെയ്യുന്ന കര്‍ഷക പ്രതിഷേധ ശബ്ദങ്ങള്‍

രാജ്യത്ത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണവും വര്‍ഗ്ഗീയതയും ശക്തിപ്രാപിക്കുമ്പോ‍ഴാണ് കര്‍ഷകസമരങ്ങള്‍

കൂടി സജീവമാകുന്നത്. നേരത്തെ മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും കര്‍ഷക സമരങ്ങള്‍ ബിജെപിയെ വിറപ്പിച്ചിരുന്നു. കര്‍ഷക

കടങ്ങളാണ് വലിയ പ്രതിസന്ധി. കാലാവസ്ഥ വ്യതിയാനത്തില്‍ വന്ന മാറ്റങ്ങള്‍, ഉത്തരേന്ത്യയിലെ കടുത്ത വരള്‍ച്ച എന്നിവയെല്ലാം കര്‍ഷകമേഖലയെ തളര്‍ത്തികളഞ്ഞു.

ഓള്‍ ഇന്ത്യ കിസാര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച്‌ വീണ്ടും കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലേക്കാണ് എത്തിക്കുന്നത്.

കണക്ക് പ്രകാരം 3 ലക്ഷത്തിലധികം കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്. അത്രയും ഗുരുതരമാണ് രാജ്യത്തെ സ്ഥിതി വിശേഷം.

ഇവ ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ല്ലമെന്‍റില്‍ പ്രത്യേക സെഷന്‍ വേണമെന്നുള്ളതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. മോദി ഭരണകാലത്ത് ഇന്ത്യ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതിഷേധങ്ങളാണ് നടന്നത്.

സ്ഥലമേറ്റെടുപ്പ് വിഷയമായിരുന്നു ആദ്യ ഒരു വര്‍ഷത്തില്‍ ഉണ്ടായത്. മൂന്നു ദിവസം നീണ്ടു നിന്ന കര്‍ഷക പ്രതിഷേധങ്ങള്‍ നേരത്തെയും ഡല്‍ഹി കേന്ദ്രീകരിച്ച് ഉണ്ടായിരുന്നു.

അന്നും പാര്‍ല്ലമെന്‍റില്‍ കര്‍ഷക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഒരു വര്‍ഷമായിട്ടും നടപടികള്‍ പര്യാപ്തമല്ലെന്നാണ് വീണ്ടും പൊട്ടിപ്പുറപ്പെടുന്ന ഈ പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ക‍ഴിഞ്ഞ ദിവസങ്ങളില്‍ മുംബൈയില്‍ 10,000 ദളിത് കര്‍ഷകരാണ് താങ്ങുവില നിശ്ചയം ആ‍വശ്യപ്പെട്ട് മാര്‍ച്ച് നടത്തിയത്.

1991 മുതല്‍ 2011 വരെയുള്അള കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയില്‍ ചുരുങ്ങിയത് 15 മില്യണ്‍ കര്‍ഷകരാണ് ഉള്ളത്.അതായത്, രാജ്യത്തെ കര്‍ഷകര്‍ നിരന്തരം ആവശ്യങ്ങള്‍ ഉന്നയിച്ച് വലിയ അളവിലുള്ള സമരങ്ങളും പ്രതിഷേധങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.

എന്ന് ചുരുക്കം. എന്നാല്‍ അവ വേണ്ടവിധം പരിഗണിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ്. കര്‍ഷകരുടെ വിള ഇന്‍ഷുറന്‍സ് പോലും വേണ്ട വിധം വിതരണം ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

നോട്ട് നിരോധനവും ജിഎസ്ടിയും ജനങ്ങളെ തകര്‍ത്ത് കളഞ്ഞു എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുമ്പോ‍ഴും പാര്‍ല്ലമെന്‍റില്‍ ഇത്തരം അടിസ്ഥാന ജനവിഭാഗത്തിന്‍റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നത് ദുരന്തമാണ്.

ഇതിനിടയാണ് ഇടതുപക്ഷ സംഘടനകള്‍ നേതൃത്വം നല്‍കുന്ന ഇത്തരം പ്രതിഷേധ പരിപാടികള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നത്.ഇത് രാജ്യത്തെ ഇടതുപക്ഷ മുന്നറ്റത്തിന് വ‍ഴി തുറന്നിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here