ശബരിമല സ്ത്രീ പ്രവേശനത്തിൽ പിന്തുണ ഉറപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗം ഇന്ന്.

എൻ എസ് എസും എസ് എൻ ഡി പി യും അടക്കമുള്ള സാമുദായിക സംഘടനകൾക്ക് ക്ഷണമുണ്ട്.

നവോത്ഥാനപാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

നിലവിലെ സാമുദായിക സംഘടനകളിൽ പലതും കേരള നവോത്ഥാനത്തിന് നിർണായക പങ്ക് വഹിച്ചവരാണ്. അതിനാലാണ് ഈ സംഘടനകളെയും യോഗത്തിലെക്ക് ക്ഷണിച്ചത്. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് യോഗം