പാര്‍ലമെന്റ് ശീതകാല സമ്മേളനം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാരുടെ യോഗം ഇന്ന്; പ്രളയ സഹായം പ്രധാന അജണ്ട – Kairalinewsonline.com
DontMiss

പാര്‍ലമെന്റ് ശീതകാല സമ്മേളനം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എംപിമാരുടെ യോഗം ഇന്ന്; പ്രളയ സഹായം പ്രധാന അജണ്ട

രാവിലെ പത്തിന് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച സംസ്ഥാനത്തെ എംപിമാരുടെ യോഗം ഇന്ന്.

പ്രളയാനന്തര സംസ്ഥാന പുനർ നിർമാണമാണ് യോഗത്തിന്റെ പ്രധാന അജൻഡ. കേന്ദ്ര സഹായം വേഗത്തിലാക്കാനും കൂടുതൽ സഹായം ലഭ്യമാക്കാനും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ശക്തമാക്കാൻ സംസ്ഥാനം എം പിമാരോട് ആവശ്യപ്പെടും.

വായ്പാ പരിധിയിൽ വർധന, കേന്ദ്രാവിഷ്കൃത പദ്ധതി മാനദണ്ഡങ്ങളിൽ ഇളവ്, എയിംസ്, റെയിൽവേ വികസനം എന്നിവയിലും എം പിമാരുടെ ഇടപെടൽ നിർണായകമാകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ.
രാവിലെ പത്തിന് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം.

To Top