നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് സുപ്രീം കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസ്ില്‍ നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. ആക്രമിക്കുന്നതിന്റെ തെളിവായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറിക്കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടതാണ്, ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെയും ദിലീപ് ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടിയെയും വിചാരണക്കോടിയെയും സമീപിച്ചിരുന്നു.

മുന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജിത റോത്തഗിയാണ് ദിലീപിന് വേണ്ടി് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ക്രിസ്തുമസ്സ് അവധിക്ക് ശേഷമായിരിക്കും കേസ് കോടതി് പരിഗണിക്കുക. ഇതേ ആവശ്യമുന്നയിച്ച് ദിലീപ് സമര്‍പ്പിച്ച ഹര്‍ജികള്‍ വിചാരണക്കോടതിയും ഹൈക്കോടിയും നേരത്തെ തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here