വായനശാല ആര്‍എസ്എസുകാര്‍ തല്ലി തകര്‍ത്തു; താലൂക്ക് കാര്യവാഹകിനായി പൊലീസ് തിരച്ചില്‍ തുടങ്ങി

ചൂണ്ടൽ പഞ്ചായത്തിലെ പ്രവ്ദ വായനശാല ഇരുട്ടിന്റെ മറവിൽ ആർ എസ് എസ് പ്രവർത്തകർ തല്ലി തകർത്തു. ചൂണ്ടൽ പഞ്ചായത്തിലെ അനേകം ആളുകൾക്കു അറിവിന്റെ ലോകം തുറന്നു കൊടുത്ത വായനശാല ആയിരിന്നു അത്.

ഇന്നലെ അർധരാത്രിയാണ് സജീഷിന്റെ നേതൃത്വത്തിലുള്ള ആർ എസ് എസ് സംഘം വായനശാല ആക്രമിച്ചത്. ഗ്ലാസ്സുകൾ തല്ലിത്തകർക്കുകയും കരിഓയിൽ ഒഴിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ആർ എസ് എസ് താലൂക് കാര്യവാഹായിരുന്ന സജീഷ് വായനശാല ട്രെഷററെ ഭീഷണിപ്പെടുത്തിയിരുന്നു.

പക്ഷെ വായനശാല അധികൃതർ ഇത് കാര്യമായി എടുത്തിരുന്നില്ല. ഒരു നാടിന്റെ സംസ്കാരത്തെ തകർക്കുമെന്ന് ആരും കരുതിയിരുന്നില്ല.

വായനശാല അധികൃതർ പോലീസിൽ പരാതി നൽകി. സജീഷിനായുള്ള തിരച്ചിൽ തുടരുന്നു എന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here