മധ്യപ്രദേശിനെതിരായ കേരളത്തിന്‍റെ രഞ്ജി ട്രോഫി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. 191 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്ങ്സ് ബാറ്റിങ്ങ് ആരംഭിച്ച മധ്യപ്രദേശ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് എന്ന നിലയിലാണ്.

നേരത്തെ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും വിഷ്ണു വിനോദിന്‍റെയും സെഞ്ചുറിക്കരുത്തില്‍ കേരളം രണ്ടാം ഇന്നിങ്ങ്സില്‍ 455 റണ്‍സെടുത്തിരുന്നു.

193 റണ്‍സെടുത്ത വിഷ്ണു പുറത്താകാതെ നിന്നു. ബേസില്‍ തമ്പി 57 റണ്‍സും സന്ദീപ് വാര്യര്‍ റണ്ണൊന്നുമെടുക്കാതെയും പുറത്തായി.

ഒന്നാം ഇന്നിങ്ങ്സില്‍ കേരളം 63 റണ്‍സും മധ്യപ്രദേശ് 328 റണ്‍സുമാണെടുത്തിരുന്നത്.