”കണ്ണൂരിന്റെ ചിറകില്‍ നവകേരളം പറക്കും”; കണ്ണൂര്‍ വിമാനത്താവളത്തിന്റെ പരസ്യം വൈറല്‍

തിരവനന്തപുരം: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയ പരസ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

എയര്‍പോര്‍ട്ടിന്റെ അത്യാധുനിക സൗകര്യങ്ങള്‍, വ്യവസയങ്ങള്‍ക്കും കയറ്റുമതിയിലും ടൂറിസത്തിനുമുണ്ടാകുന്ന നേട്ടങ്ങള്‍, പുരോഗതി എന്നിവയെക്കുറിച്ചാണ് വീഡിയോ പറയുന്നത്. ഡ്രീം, ടൂറിസം, എക്സ്പോര്‍ട്ട്, പാസഞ്ചര്‍, ടീ ഷോപ്പ് എന്നിങ്ങനെയുള്ള ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് പരസ്യചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

തനു ബാലയാണ് വിഡിയോ സംവിധാനം ചെയ്തത്. നടി സുരഭി ലക്ഷ്മി ഉള്‍പ്പെടെയുള്ളവരാണ് പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.


ഡിസംബര്‍ ഒമ്പതിനാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം. വിമാനത്താവളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത 4000 മീറ്റര്‍ വരുന്ന റണ്‍വേ ആണ്. നിലവില്‍ ഇന്ത്യയില്‍ 4000 മീറ്ററിന് മുകളില്‍ ദൈര്‍ഘ്യമുള്ള റണ്‍വേയുള്ളത് ദില്ലി, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ക്ക് മാത്രമാണ്.

2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്.

24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിങ് മെഷീനുകളും സജ്ജമായി കഴിഞ്ഞു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും. ഇതിന് പുറമെ നാലു ഇ-വീസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകള്‍ 16 എണ്ണമാണ്. ആറ് ഏറോ ബ്രിഡ്ജുകളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുളളത്.

20 വിമാനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാം. വാഹനപാര്‍ക്കിങ്ങിനു വിശാലമായ സൗകര്യമുണ്ട്. 700 കാറുകളും 200 ടാക്‌സികളും 25 ബസുകളും ഒരേസമയം പാര്‍ക്ക് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News