റാമിനെയും ജാനുവിനേയും അവരുടെ പ്രണയത്തെയും അങ്ങനെ പെട്ടന്നൊന്നും ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. സ്കൂള്‍ മാറിപ്പോയ റാമിനെയും കാത്തിരിക്കുന്ന പ്രിയപ്പെട്ട പെണ്‍കുട്ടി ജാനു. തന്‍റെ പ്രണയത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന,റാം.
സ്ക്രീനില്‍ നൊസ്റ്റാള്‍ജിയ നിറച്ച ആ പ്രണയം പ്രേക്ഷകരും ഏറ്റെടുത്തു. റാമായി പ്രേക്ഷക ഹൃദയം കീഴടക്കിയ വിജയ് സേതുപതി തന്‍ ആദ്റെയ പ്രണയം വെളിപ്പെടുത്തിരിക്കുകയാണ് ഒരു അഭിമുഖത്തിലാണ് വിജയ് സേതുപതി തന്‍റെ ആദ്യ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്.
നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നിയത്.കൂട്ടുകാരനാണ് പ്രണയമാണെന്ന് പറഞ്ഞത്.‘ലവ്’ എന്ന വാക്ക് പോലും ആദ്യമായി കേൾക്കുന്നത് അന്നാണ്. നാലാം ക്ളാസില്‍ പഠിക്കുമ്പോഴാണ് സംഭവം. എന്റെ ‘ജാനു’ ആ നാലാംക്ലാസ്സുകാരിയാണ്. എന്നാല്‍ ഇന്ന് അവളുടെ പേരു പോലും എനിക്ക് ഓർമയില്ല.
എന്നാല്‍ പിന്നീട് വീട്ടില്‍ കടം കൂടിയതോടെ എല്ലാം വിറ്റുപെറുക്കി ഞങ്ങൾ ചെന്നൈയിലേക്കു താമസം മാറി. ആറാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേർന്ന ശേഷം ജീവിതം മാറി. അവളെ പിന്നീട് കണ്ടിട്ടില്ലെന്നും വിജയ് സേതു പതി പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here