ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് സാമൂഹ്യസംഘടനകളുടെ പൂര്‍ണ പിന്തുണ.

പിന്തുണ അറിയിച്ച് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വനിതാമതില്‍ തീര്‍ക്കും. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സാമൂഹ്യസംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സര്‍ക്കാരിന് ആരോടും പ്രത്യേക പ്രതിപത്തി ഇല്ലെന്നും കേരളത്തെ ഭ്രാന്താലയമാക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

190 സാമൂഹ്യസംഘടനകളെയാണ് നവേത്ഥാന മൂല്യങ്ങലുടെ സംരക്ഷണം എന്ന മുദ്രാവാക്യമുയര്‍ത്തി മുഖ്യമന്ത്രി യോഗത്തിന് ക്ഷണിച്ചത്. 174സംഘടനകള്‍ പങ്കെടുത്തു.

സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കി ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സ്ത്രീകളെ അണിനിരത്തി വനിതാമതില്‍ തീര്‍ക്കാന്‍ സംഘടനാ നേതാക്കള്‍ തീരുമനിച്ചു. ഇതിനായി ടചഉജ ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്‍വീനറായും കെ പി എം എസ് സംഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനെ കണ്‍വീനറായും തീരുമാനിച്ചു.

ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ മിക്കവാറും സമുദായ സംഘടന പ്രതിനിധികള്‍ പിന്തുണക്കുകയാണുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാകില്ല എന്ന പ്രഖ്യാപനമാണ് ഈ പരിപാടിയിലൂടെ സംഘടനകളെല്ലാാം നടത്തുക. പരിപാടി വിജയിപ്പിക്കുന്നതിനായി നിലവില്‍ പങ്കെടുക്കുത്തവരേയും കൂടുതല്‍ പേരെയും ചേര്‍ത്ത് ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനമായി.

കേരളം വീണ്ടും ഭ്രാന്തലയമാകരുത് എന്ന സന്ദേശമാണ് വനിതാമതിലിചൂടെ നാടിനുമുന്നില്‍ ഉയര്‍ത്താന്‍ പോകുന്നത്. മതനിരപേക്ഷ ജനാധിപത്യ ചിന്താഗതിക്കാരും അണിനിരന്ന് എല്ലാവിധ പിന്തുണയും നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.