നവോത്ഥാന പ്രസ്ഥാനങ്ങളെ ഒന്നിച്ചുവിളിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് വെള്ളാപ്പള്ളി; സ്ത്രീകള്‍ക്കുളള അവകാശം നിഷേധിക്കാനുളള നീക്കത്തെ പ്രതിരോധിക്കാന്‍ സ്ത്രീകളുടെ കൂട്ടായ്മ വേണം

തിരുവനന്തപുരം: നവോത്ഥാന പ്രസ്ഥാനങ്ങളെ ഒന്നിച്ചു വിളിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. സ്ത്രീകള്‍ക്കുളള അവകാശം നിഷേധിക്കാനുളള നീക്കത്തെ പ്രതിരോധിക്കാന്‍ സ്ത്രീകളുടെ കൂട്ടായ്മ വേണമെന്നും വെള്ളപ്പള്ളി പറഞ്ഞു.

എന്‍എസ്എസിനേയും ബി ജപിയേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്തയോഗത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സംസാരിച്ചത്. താന്‍ എന്ന ഭാവം മാറ്റി എന്‍എസ്എസ് യോഗത്തില്‍ പങ്കെടുക്കണമായിരുന്നു.

സുപ്രീംകോടതി വിധി അനുസരിക്കാതെ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാമെന്നും വെള്ളാപള്ളി പറഞ്ഞു.

കാലവും കാലഘട്ടവും മാറി എന്ന് എല്ലാവരും മനസിലാക്കണം. ജീവിതത്തില്‍ ഒരിക്കലും പ്രാര്‍ത്ഥിക്കാത്തവര്‍ സന്നിധാനത്ത് ഭജന പാടുന്നതാണ് നാം കണ്ടത്. കാണിക്ക ഇടരുത് എന്ന ആഹ്വാനം ഭക്തിയല്ല, വിഭക്തിയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ക്ഷേത്രത്തിലെ ജനാധിപത്യവല്‍ക്കരണത്തെ ഭയപ്പെടുന്നവരാണ് വിധ്വംസക പ്രവര്‍ത്തനം നടത്തുന്നതെന്ന് കെപിഎംഎസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു.

ഇത് അംഗീകരിക്കാനാകില്ല. വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ്. ചെറുന്യൂനപക്ഷം തെരുവില്‍ നടത്തുന്ന സമരങ്ങള്‍ പൊതുജനാഭിപ്രായത്തിന്റെ പ്രതിഫലനമല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News